Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ദേശീയ പതാകയെ അവഹേളിച്ചു; ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിയമക്കുരുക്കിൽ

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ദേശീയ പതാകയെ അവഹേളിച്ചു; ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിയമക്കുരുക്കിൽ

ഗസ്സിയാബാദ്: ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമെതിരെ കേസ്. ഗസ്സിയാബാദ് കോടതിയാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്.

ദേശീയ പതാകയെ അവഹേളിക്കുന്ന വിധത്തിൽ ശരീരത്തിൽ പുതച്ചിരുന്നുവെന്നാണ് ഇവർക്കെതിരായ പരാതി. ഫെബ്രുവരി 15ന് അഡ്‌ലെയ്ഡിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും ദേശീയ പതാകയെ അപമാനിച്ചതെന്ന് ചേതൻ ധിമാൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്.

അമിതാഭും അഭിഷേകും അവഹേളിക്കുന്ന വിധത്തിൽ ദേശീയ പതാക പുതച്ചിരുന്നതിന് ചേതൻ ധിമാനും അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളും സാക്ഷികളാണെന്ന് അഭിഭാഷകൻ സഞ്ജീവ് ശർമ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തനായ ബോളിവുഡ് താരവും അദ്ദേഹത്തിന്റെ മകനും കാട്ടിയ ഈ പ്രവൃത്തി രാജ്യത്തിന്റെ യശസ്സിനെത്തന്നെ ബാധിക്കുന്നതാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

2002ലെ ഇന്ത്യയുടെ ഫ്‌ളാഗ് കോഡ്, 1971ലെ ദ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം കുറ്റകരമാണ് നടന്റെയും മകന്റെയും ചെയ്തികളെന്ന് പരാതിക്കാരൻ ആരോപിച്ചു. മാഗി ന്യൂഡിൽസ് വിവാദത്തിൽ കുരുങ്ങിയതിനു പിന്നാലെയാണ് അമിതാഭ് ബച്ചനെതിരെ അടുത്ത കേസും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP