Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

നിറവയറോടെ ബിക്കിനി വേഷത്തിൽ സെലീന ജെയ്റ്റ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത് ഒരു കാരണമുണ്ട്; മുൻവിധികൾ പൊളിക്കാനാണ് ചിത്രമെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ സെലീന ജെയ്റ്റ്‌ലി

നിറവയറോടെ ബിക്കിനി വേഷത്തിൽ സെലീന ജെയ്റ്റ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത് ഒരു കാരണമുണ്ട്; മുൻവിധികൾ പൊളിക്കാനാണ് ചിത്രമെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ സെലീന ജെയ്റ്റ്‌ലി

മുംബൈ: ബോളിവുഡ് താരം സെലീന ജെയ്റ്റ്‌ലി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു. നിറവയറുമായി സെലീന നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഗർഭിണി ആയപ്പോൾ ഇക്കാര്യം അവർ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. നിറവയറോടെ ബിക്കിനി വേഷത്തിലുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു കഴിഞ്ഞ ഒക്ടോബറിൽ. ഇപ്പോൾ ആ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ചിത്രത്തെ കുറിച്ച് സെലീന ജെയ്റ്റലിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയിൽ ഗർഭകാലവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള മുൻവിധികളെയും പൊളിക്കുന്നതിന് വേണ്ടിയാണ് താൻ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നു.

ചിത്രം എന്റെ ജീവിതപങ്കാളി പീറ്റർ ഗാഗ് ബീച്ചിലേക്ക് നടത്തിയ ഞങ്ങളുടെ ഒരു കുടുംബയാത്രക്കിടയിൽ എടുത്തതാണ്. ഇത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത ഒരു സുന്ദരമായ ജീവിത കഥ ഇവയ്ക്കു പിന്നിലുണ്ടെന്നതാണ്. ഇതൊന്നും എടുക്കുന്നത് യാതൊരു വിധ മേക്ക് അപ്പുകളും ആരാധകരും ഇല്ലാതെയാണ്. ഇത്തരം ചിത്രങ്ങൾ എന്റെ സുഹൃത്തുക്കളും ആരാധകരുമായും പങ്കുവെക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നു. അമ്മയാവുക എന്നത് ജീവിതത്തിലെ മറ്റേത് സന്തോഷത്തേക്കാളും അപ്പുറത്താണ് എന്ന് ഞാൻ കരുതുന്നു. ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതിനെ എതിർക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇന്ത്യയിൽ ഗർഭകാവലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള മുൻവിധികളെയും പൊളിക്കുന്നതിന് വേണ്ടിയാണ് താൻ ഈ ചിത്രം പോസ്റ്റ് ചെയ്ത് എന്നാണെന്ന് താരം പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP