Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോപണം വ്യാജം; വിവാഹം ചെയ്യാമെന്ന് ആർക്കും വാക്ക് നല്കിയിട്ടില്ല; അഭിമാനത്തെ മുറിവേല്പിച്ചു; വഞ്ചനാകേസുമായി മുന്നോട്ട്; വിവാഹം വാഗ്ദാനം നല്കി പറ്റിച്ചെന്ന പരാതിയെക്കുറിച്ച് മേഘ്‌നാ രാജിന് പറയാനുള്ളത്

ആരോപണം വ്യാജം; വിവാഹം ചെയ്യാമെന്ന് ആർക്കും വാക്ക് നല്കിയിട്ടില്ല; അഭിമാനത്തെ മുറിവേല്പിച്ചു; വഞ്ചനാകേസുമായി മുന്നോട്ട്; വിവാഹം വാഗ്ദാനം നല്കി പറ്റിച്ചെന്ന പരാതിയെക്കുറിച്ച് മേഘ്‌നാ രാജിന് പറയാനുള്ളത്

തമിഴ്‌നാട്ടിലെ വ്യവസായിയെ വിവാഹവാഗ്ദാനം നൽകി മേഘ്‌ന രാജ് വഞ്ചിച്ചതായി കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്ത് വന്നത്. എന്നാൽ വ്യവസായിയുടെ ആരോപണം തള്ളി നടി മേഘ്‌നാ രാജ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണമുന്നയിച്ച ജനാർദ്ധനനെ തനിക്കറിയില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും മേഘ്‌നാ രാജ് പറഞ്ഞു.

എന്തിനാണ് തനിക്കെതിരെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അറിയില്ല. സംഭവം തനിക്കും കുടുംബത്തിനും തെലുങ്ക് സിനിമാ ലോകത്തും വലിയ ഞെട്ടലുണ്ടാക്കിയെന്നും താരം പറഞ്ഞു.തന്റെ ഭാഗത്തുനിന്നും ആർക്കും ഇതുവരെയും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു ബ്ലാക് മാർക്കും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരുകാര്യം സംഭവിച്ചതിൽ വിഷമമുണ്ട്. ഈ പരാതി കൊടുത്തയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇതിലും എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും മേഘ്‌ന പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവുകളൊന്നും തനിക്ക് എതിരല്ല. പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് അവരും. തന്റെഅഭിമാനത്തെയാണ് കേസ് മുറിവേൽപ്പിച്ചത്. താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അന്വേഷണം നടക്കുകയും സത്യം പുറത്തുവരുകയും ചെയ്യും. എന്നാൽ ആരോപണം ഒരു സാധാരണക്കാരിക്ക് എതിരെയായിരുന്നെങ്കിലോ എന്നും മേഘ്‌ന ചോദിക്കുന്നു.

തമിഴ്‌നാട് സ്വദേശിയായ ജനാർദ്ധനൻ എന്ന വ്യവസായിയാണ് മേഘ്‌നയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി താരം തന്റെ പണം തട്ടിയെടുത്തതായും തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ മേഘ്‌ന മോഷ്ടിച്ചുവെന്നും പരാതിയിൽ ജനാർദ്ധനൻ പറയുന്നു.

മ്മറീസ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളിലൂടെ മലയാളി അടുത്തറിഞ്ഞ മറുനാടൻ അഭിനേത്രിയാണ് മേഘ്‌ന. തെലുങ്ക് സിനിമകളിലെ അഭിനേതാക്കളായ സുന്ദർ രാജിന്റെയും പ്രമീളയുടെയും മകൾ. തനിക്ക് വിവാഹ വാഗ്ദാനം നൽകി മേഘ്‌ന പറ്റിച്ചുവെന്നും തന്റെ പണവും ആഭരണവും മേഘ്‌ന തട്ടിയെടുത്തുവെന്നുമാണ് തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനാർദ്ധനനെന്ന വ്യാപാരിയുടെ പരാതി വ്യക്തമാക്കുന്നത്. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് ഇദ്ദേഹം പരാതി നൽകിയത്. തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ മേഘ്‌ന മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. ജെ പി നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മേഘ്‌ന പറഞ്ഞു.

മെമ്മറീസ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളിലൂടെ മലയാളി അടുത്തറിഞ്ഞ മറുനാടൻ അഭിനേത്രിയാണ് മേഘ്‌ന. തെലുങ്ക് സിനിമകളിലെ അഭിനേതാക്കളായ സുന്ദർ രാജിന്റെയും പ്രമീളയുടെയും മകൾ. തനിക്ക് വിവാഹ വാഗ്ദാനം നൽകി മേഘ്‌ന പറ്റിച്ചുവെന്നും തന്റെ പണവും ആഭരണവും മേഘ്‌ന തട്ടിയെടുത്തുവെന്നുമാണ് തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനാർദ്ധനനെന്ന വ്യാപാരിയുടെ പരാതി വ്യക്തമാക്കുന്നത്. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് ഇദ്ദേഹം പരാതി നൽകിയത്. തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ മേഘ്‌ന മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. ജെ പി നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP