Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിജാബ് ധരിച്ച സ്ത്രീകൾ സുന്ദരികൾ, സ്വതന്ത്രർ; തനിക്കെതിരേ മോശം പരാമർശം നടത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെതിരേ തിരിച്ചടിച്ചുകൊണ്ട് ദംഗൽ ഫെയിം സെയ്‌റ വാസിം

ഹിജാബ് ധരിച്ച സ്ത്രീകൾ സുന്ദരികൾ, സ്വതന്ത്രർ; തനിക്കെതിരേ മോശം പരാമർശം നടത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെതിരേ തിരിച്ചടിച്ചുകൊണ്ട് ദംഗൽ ഫെയിം സെയ്‌റ വാസിം

ന്യൂഡൽഹി: തനിക്കെതിരേ മോശം പരാമർശം നടത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെതിരേ തിരിച്ചടിച്ചുകൊണ്ട് ദംഗൽ ഫെയിം സെയ്‌റ വാസിം.

ബുർക്ക ധരിച്ചിട്ടുള്ള ഒരു സ്ത്രീയുടെ പെയിന്റിംഗിനൊപ്പം നിന്നെടുത്ത ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യവേ കൂടെ ചേർത്ത പരാമർശമാണ് കേന്ദ്രമന്ത്രിയെ വെട്ടിലാക്കിയത്. നടി സൈറാ വാസിമിന്റേതു പോലുള്ള ഒരു കഥയാണ് ഈ പെയിന്റിംഗിൽനിന്ന് എനിക്കു മനസിലാകുന്നതെന്നായിരുന്നു വിജയ് ഗോയലിന്റെ പരാമർശം.

വളരെ പെട്ടന്നുതന്നെ സൈറാ വാസിമിന്റെ മറുപടിയും വന്നു. മന്ത്രിയെ സർ എന്നു വിളിച്ചുകൊണ്ടാണ് സൈറ മറുപടി തുടങ്ങിയത്. ഇതുപോലുള്ള അപമാനകരമായ ചിത്രീകരണവുമായി ദയവായി എന്നെ ബന്ധിപ്പിക്കരുത്. പെയിന്റിംഗിലെ പ്രമേയവും ഞാനും തമ്മിൽ വിദൂര ബന്ധം പോലുമില്ല. അതിലുംവലിയ കാര്യം ഹിജാബ് ധരിച്ച സ്ത്രീകൾ സൗന്ദര്യവതികളും സ്വതന്ത്രകളുമാണെന്ന കാര്യമാണെന്നും 16 വയസുള്ള സൈറ കൂട്ടിച്ചേർത്തു.

നേരത്തേ ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബയെ സന്ദർശിച്ചതിന്റെ പേരിൽ സൈറ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണത്തിന് ഇരയായിരുന്നു. സൈറ ഇസ്ലാം വിരുദ്ധയാണെന്നുവരെ ആക്ഷേപിക്കപ്പെട്ടു.

അമീർഖാന്റെ പുതിയ ഹിറ്റ് ചിത്രത്തിൽ ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് പ്രശസ്തയായ സൈറ ശനിയാഴ്ചയാണ് മെഹ്ബൂബയെ കണ്ടത്. മെഹ്ബൂബയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ഇതിനെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകൾ പ്രചരിച്ചു. ഇതേത്തുടർന്നു 16കാരിയായ സൈറ ക്ഷമ ചോദിക്കുകയുമുണ്ടായി.

്അമീർ ഖാനും മുൻ ക്രിക്കറ്റർ ഗൗതം ഗംഭീറും അടക്കമുള്ള പ്രമുഖർ സൈറയ്ക്കു പിന്തുണയുമായി എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP