Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സ്യക്കച്ചവടക്കാരന്റെ റോളിൽ ധർമ്മജൻ ബോൾഗാട്ടി; വെള്ളിത്തിരയിലല്ല ജീവിതത്തിൽ; ഇനി കൊച്ചിക്കാർക്ക് വിഷരഹിത മത്സ്യം; ധർമ്മജൻ ഫിഷ്ഹബ്ബിലേക്ക് ധൈര്യമായി പോന്നോ!

മത്സ്യക്കച്ചവടക്കാരന്റെ റോളിൽ ധർമ്മജൻ ബോൾഗാട്ടി; വെള്ളിത്തിരയിലല്ല ജീവിതത്തിൽ; ഇനി കൊച്ചിക്കാർക്ക് വിഷരഹിത മത്സ്യം; ധർമ്മജൻ ഫിഷ്ഹബ്ബിലേക്ക് ധൈര്യമായി പോന്നോ!

ന്യൂസ് ഡെസ്‌ക്‌

വെള്ളിത്തിരയിൽ മാത്രമല്ല ബിസിനസ്സ് രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് മലയാളിയുടെ പ്രിയതാരം ധർമജൻ ബോൾഗാട്ടി. മത്സ്യക്കച്ചവടക്കാരന്റെ റോളിലാണ് ധർമജൻ പുതിയ മേക്കോവറിനൊരുങ്ങുന്നത്. കൊച്ചിക്കാർക്ക് വിഷം തീണ്ടാത്ത മീൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമജൻ പുതിയ ഫിഷ് ഹബ്ബുമായി എത്തുന്നത്. കൊച്ചിയുടെ പൾസ് അറിയാവുന്ന ധർമജന് ഇൗ സംരഭത്തിൽ വിജയം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിനായി ധർമജനെ പിന്തുണയ്ക്കാൻ 11 അംഗ സുഹൃത്ത്‌സംഘവുമുണ്ട്. ധർമജൻ ഫിഷ് ഹബ്ബെന്നാണ് തന്റെ പുതിയ ബിസിനസ്സ് സംരംഭത്തിന് പേരു നൽകിയിരിക്കുന്നത്. അടുത്ത മാസം അഞ്ചിന് വിപുലമായഉദ്ഘാടന പരിപാടിയോടെയാണ് ഹബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി അയ്യപ്പൻകാവിന് സമീപമാണ് ഹബ്ബ് പ്രവർത്തനം തുടങ്ങുക. ഇതിനായി ധർമജന് സിനിമ ഇൻഡസ്ട്രിയുടേയും വീട്ടുകാരുടേയും പൂർണ പിന്തുണയുണ്ട്.

ചെമ്മീൻ കെട്ടിലും കൂട് കൃഷിയിലും വളർത്തുന്ന മത്സ്യങ്ങൾക്കു പുറമെ പരമ്പരാഗത മത്സ്യത്തൊഴിലളികൾ, വീശുവല ഉപയോഗിക്കുന്നവർ എന്നിവരിൽ നിന്നെല്ലാം മീൻ ശേഖരിച്ചു വിൽപ്പനയ്ക്ക് എത്തിക്കും. പരമ്പരാഗത മീനുകൾ വൃത്തിയായി ഓർഡർ അനുസരിച്ച് വീടുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ചും നൽകും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP