Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കോടി ഡോളർ; ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ പത്താം സ്ഥാനം ദീപികയ്ക്ക്

ഒരു കോടി ഡോളർ; ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ പത്താം സ്ഥാനം ദീപികയ്ക്ക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോൺ ഇപ്പോൾ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർക്കൊപ്പം സ്ഥാനം പിടിച്ചു. ഫോബ്‌സ് മാഗസിൻ തയാറാക്കിയ പട്ടികയിലാണ് ദീപിക പത്താം സ്ഥാനത്ത് എത്തിയത്. പല ഹോളിവുഡ് നടിമാരേയും പിന്തള്ളി ഫോബ്‌സ് മാസികയുടെ പുതിയ ലിസ്റ്റിൽ ദീപിക സ്ഥാനം പിടിക്കുകയായിരുന്നു. ഒരു കോടി ഡോളറാണ് ദീപികയുടെ വരുമാനം കണക്കാക്കിയിരിക്കുന്നത്. പട്ടികയിൽ കയറിപ്പറ്റുന്ന പുതുമുഖം കൂടിയാണ് ദീപിക.

ഹോളിവുഡ് താരം ജെന്നിഫർ ലോറൻസാണ് പട്ടികയിൽ ഒന്നാമത്. 4.6 കോടിയാണ് ജെന്നിഫറിന്റെ വരുമാനം. മെലീസ മെക്കാർത്തി, സ്‌കാർലറ്റ് ജൊഹാൻസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

വരുമാനത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടിമാരിൽ പ്രിയങ്ക ചോപ്ര ഒന്നാമതെത്തുമെന്നാണ് കരുതിയിരുന്നത്. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാന്റിക്കയിലൂടെ പ്രിയങ്ക പ്രശസ്തി നേടിയത് പ്രിയങ്കയുടെ വരുമാനവും വർധിപ്പിച്ചിരുന്നു. വിൻ ഡീസലിനൊപ്പമാണ് ദീപിക ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP