Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറാനിയൻ ചിത്രത്തിനു വേണ്ടി മുംബൈ ധോബിഘട്ടിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞു ദീപിക..! മജീദി ചിത്രത്തിൽ താരത്തിന്റെ മേക്കോവർ ചർച്ചയാകുന്നു

ഇറാനിയൻ ചിത്രത്തിനു വേണ്ടി മുംബൈ ധോബിഘട്ടിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞു ദീപിക..! മജീദി ചിത്രത്തിൽ താരത്തിന്റെ മേക്കോവർ ചർച്ചയാകുന്നു

മുബൈ: ദീപിക പദുകോണിന്റേതായി അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞ രണ്ട് പ്രോജക്ടുകളിൽ ഒന്ന് ഹോളിവുഡിൽ നിന്നുള്ളതായിരുന്നു. വിൻ ഡീസലിനൊപ്പം ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന 'ട്രിപ്പിൾ എക്സ്: ദി റിട്ടേൺ ഓഫ് സാൻഡർ കേജ്' എന്ന ചിത്രം. മറ്റൊന്ന് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'പത്മവതി'യും. പത്മവതിയാണ് ദീപികയുടേതായി അടുത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മറ്റൊരു പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ദീപിക.

വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെ മുംബൈയിലെ ധോബി ഘട്ടിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സംവിധായകൻ സാക്ഷാൻ മജീദ് മജീദിയും. ചിൽഡ്രൻ ഓഫ് ഹെവനും കളർ ഓഫ് പാരഡൈസുമൊക്കെയെടുത്ത് ലോകസിനിമാപ്രേമികളുടെ പ്രിയങ്കരനായ മജീദ് മജീദിയുടെ ഇന്ത്യ പശ്ചാത്തമാകുന്ന പുതിയ ചിത്രത്തിലാണ് പെട്ടെന്ന് തിരിച്ചറിയാനാവാത്ത ലുക്കിൽ ദീപിക എത്തുന്നത്.

തെരുവിൽ അലയുന്ന ഒരു സ്ത്രീയുടെ വേഷപ്പകർച്ചയിലാണ് ദീപിക തെരുവിൽ പ്രത്യക്ഷപ്പെട്ടത്. സാക്ഷാൽ ദീപിക ആരാധകർ പോലും ബോളിവുഡ് താരസുന്ദരിയെ തിരിച്ചറിഞ്ഞില്ല. ഇന്ത്യൻ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും മജീദിയുടെ പുതിയ ചിത്രമെന്നു ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ, ഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, കശ്മീർ എന്നിവടങ്ങളിലാണ് ചിത്രീകരണം.

ഇതൊരു ഇന്ത്യൻ കഥയാണെന്നും മുംബൈ, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടാവുമെന്നും ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ചിത്രീകരണം അടുത്ത വർഷത്തേക്ക് നീളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP