Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതെ... ഞാൻ ഒരു സ്ത്രീയാണ്... എനിക്കുമുണ്ട് നിമ്‌ന്നോന്നതിയുള്ള രണ്ട് സ്തനങ്ങൾ... എന്താ നിങ്ങൾക്ക് പ്രശ്‌നം? ദീപിക പദുക്കോണിന്റെ ക്ലീവേജ് ട്വീറ്റ് ബോളിവുഡിനെ ചൂടുപിടിപ്പിച്ചത് ഇങ്ങനെ

അതെ... ഞാൻ ഒരു സ്ത്രീയാണ്... എനിക്കുമുണ്ട് നിമ്‌ന്നോന്നതിയുള്ള രണ്ട് സ്തനങ്ങൾ... എന്താ നിങ്ങൾക്ക് പ്രശ്‌നം? ദീപിക പദുക്കോണിന്റെ ക്ലീവേജ് ട്വീറ്റ് ബോളിവുഡിനെ ചൂടുപിടിപ്പിച്ചത് ഇങ്ങനെ

സ്തനങ്ങളെയും ലിപ്പ് ലോക്ക് ചുംബനങ്ങളയും കുറിച്ചുള്ള ചർച്ചകൾ എന്നും സിനിമാലോകത്തെ ചൂടുപിടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ സ്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളാൽ ബോളിവുഡ് ചൂടുപിടിക്കുകയാണ്. ദീപികയുടെതായി പുറത്ത് വന്ന ഒരു ഹോട്ട് ട്വീറ്റാണ് ഈ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. അതെ.. ഞാൻ ഒരു സ്ത്രീയാണ്..എനിക്ക് സ്തനങ്ങളും ക്ലീവേജുമുണ്ട്.. എന്താ നിങ്ങൾക്ക് പ്രശ്‌നം..? എന്നാണ് ദീപിക ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ദീപികയുടെ ക്ലീവേജ് പ്രദർശനത്തെ വിമർശിച്ചു കൊണ്ടു വന്ന സ്റ്റോറിക്ക് ശക്തമായി മറുപടി പറഞ്ഞു കൊണ്ടാണ് ദീപിക ഇപ്പോൾ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പത്രത്തിന്റെ പേര് പറയുന്നില്ലെങ്കിലും സപ്പോസ്ഡ്‌ലി ഇന്ത്യാസ് ലീഡിങ് ന്യൂസ് പേപ്പർ എന്നാണ് ദീപിക ആ പത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവ ന്യൂസാണോ എന്ന സംശയവും ദീപിക പ്രകടിപ്പിക്കുന്നു.

ഇതിനെത്തുടർന്നുള്ള ആവർത്തിച്ചുള്ള ട്വീറ്റുകളിൽ ദീപിക സ്ത്രീകളോടുള്ള ചിലരുടെ മനോഭാവത്തിൽ രോഷപ്രകടനം നടത്തുന്നതായി കാണാം. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നറിയാതെ സ്ത്രീ ശാക്തീകരണത്തെപ്പറ്റി സംസാരിക്കരുതെന്നാണ് മറ്റൊരു ട്വീറ്റിൽ ദീപിക അരിശം കൊള്ളുന്നത്. നടിയുടെ ട്വീറ്റുകൾ ഒരു കൊടുങ്കാറ്റാണുയർത്തിയിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഈ ട്വീറ്റുകൾക്ക് 1500ൽ പരം റീട്വീറ്റുകളാണുണ്ടായത്. ഇതിനെത്തുടർന്ന് ന്യൂസ് ഓർഗനൈസേഷന്റെ ട്വീറ്റുമുണ്ടായി. ഇതൊരു കോംപ്ലിമെന്റാണെന്നും നിങ്ങളെ കാണാൻ വളരെ നന്നായിരിക്കുന്നുവെന്നും അത് എല്ലാവരെയും അറിയിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നുമാണ് ആ ട്വീറ്റിന്റെ സംഗ്രഹം.

ദീപിക പദുക്കോണിനെ പിന്തുണച്ച് കൊണ്ട് ബോളിവുഡ് സിനിമയിൽ നിന്നും പല പ്രമുഖരും ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു. കരൺ ജോഹർ, ഹു ഖുറൈഷി, ആലിയ ഭട്ട് തുടങ്ങിയവർ അവരിൽ ചിലരാണ്. ഇതിന് പുറമെ പ്രമുഖ പത്രപ്രവർത്തകനായ രാജ് ദീപ് സർദേശായിയെപ്പോലുള്ളവരും ദീപികയെ ട്വിറ്ററിലൂടെ പിന്തുണച്ചിരിക്കുന്നു. ഇതിന് പുറമെ ട്വിറ്ററിലെ നൂറുകണക്കിന് പേരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഒരു സ്ത്രി ക്ലീവേജ് പ്രദർശിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധ യാചിക്കാനല്ലെന്നും മറിച്ച് അവളുടെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്നതിനാലാണെന്നുമാണ് ഒരു സ്ത്രീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP