Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളിവുഡിൽ നിന്നും ബോളിവുഡിലേക്ക് മടങ്ങിയെത്തുന്ന ദിപീക പ്രതിഫലം കുത്തനെ ഉയർത്തി; സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയിൽ നടി വാങ്ങുന്നത് 12 കോടി

ഹോളിവുഡിൽ നിന്നും ബോളിവുഡിലേക്ക് മടങ്ങിയെത്തുന്ന ദിപീക പ്രതിഫലം കുത്തനെ ഉയർത്തി; സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയിൽ നടി വാങ്ങുന്നത് 12 കോടി

ഹോളിവുഡ് ചിത്രമായ ത്രിപ്പിൾ എക്‌സിൽ തകർത്തഭിനയിച്ച് ബോളിവുഡിലേക്ക് തിരിച്ചെത്തിയ ദീപിക പ്രതിഫലം കുത്തനെ ഉയർത്തിയെന്ന് റിപ്പോർട്ട്.ദീപിക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ പത്മാവതിയിൽ അഭിനയിക്കാൻ താരം 12കോടി രൂപ ചോദിച്ചെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ദീപികയ്ക്ക് 8-9 കോടി രൂപയായിരുന്നു പ്രതിഫലം.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്മാവതി. നേരത്തെ ബൻസാലിയുടെ ബാജിറാവോ മസ്താനിയിൽ താരം നായികയായി അഭിനയിച്ചിരുന്നു. പ്രതിഫലം ഉയർത്തിയതോടെ ദീപിക ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകിയായി മാറിയിരിക്കുകയാണ്. ത്രിപ്പിൾ എക്സിൽ അഭിനയിച്ചതിനുശേഷം ദീപികയ്ക്ക് കൈ നിറയെ അവസരങ്ങളാണ് വരുന്നത്. പത്മാവതിക്കുശേഷം സൽമാൻ ഖാൻ നായകനാകുന്ന കബീർ ഖാൻ ചിത്രമായ ട്യൂബ് ലൈറ്റിൽ ദീപിക നായികയാകുമെന്നാണ് അറിവ്

ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് ആണ് ദിപികയുടെ നായകനാവുന്നത്. രണ്ട് നായകന്മാരുള്ള ഈ ചിത്രത്തിൽ തന്റെ ഭർത്താവിന്റെ വേഷത്തിൽ മികച്ചൊരു നടൻ വേണമെന്ന് ദീപിക ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഷാഹിദ് നായകനാകുന്നത്. ദീപികയുടെ ഭർത്താവിന്റെ വേഷത്തിലെത്തുന്നത് ഷാഹിദിനും സന്തോഷമായിരുന്നു. ചിത്രത്തിൽ രണ്ടു നായകന്മാരാണ് ഉള്ളത്. ഷാഹിദിനെ ക്കൂടാതെ രൺവീർ സിംഗാണ് ചിത്രത്തിലെ മറ്റൊരു നായകൻ.

ബൻസാലിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പത്മാവതി. രാംലീല, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങൾക്ക് ശേഷം രൺവീർ സിംഗും സഞ്ജയ് ലീലാ ബൻസാലിയും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുസ്ലിം ഭരണാധികാരിയായ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് റാണി പത്മാവതിയോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിലൂടെ പറയുന്നത്.സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന പത്മാവതി ഈ വർഷം അവസാനമോ അടുത്ത
വർഷം ആദ്യമോ റിലീസ് ചെയ്യും.

അടുത്തിടെ മറ്റൊരു ബോൽവുഡ് നായികയായ കങ്കണ റണൗത്തും പ്രതിഫലം ഉയർത്തിയിരുന്നു. കങ്കണ 11കോടി രൂപയാണ് ഒരു സിനിമയ്ക്കു വാങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP