Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീനയ്ക്ക് ശേഷം എത്തിയതെല്ലം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങൾ; സ്റ്റീരിയോടൈപ്പാവാൻ താത്പര്യമില്ലാത്തതിനാൽ ഓഫറുകൾ നിരസിച്ചു; മലയാളത്തിൽ മറ്റ് സിനിമകളൊന്നും സ്വീകരിക്കാത്തിന്റെ കാരണം വ്യക്തമാക്കി ദീപ്തി സതി

നീനയ്ക്ക് ശേഷം എത്തിയതെല്ലം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങൾ; സ്റ്റീരിയോടൈപ്പാവാൻ താത്പര്യമില്ലാത്തതിനാൽ ഓഫറുകൾ നിരസിച്ചു; മലയാളത്തിൽ മറ്റ് സിനിമകളൊന്നും സ്വീകരിക്കാത്തിന്റെ കാരണം വ്യക്തമാക്കി ദീപ്തി സതി

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയ താരമാണ് ദീപ്തി സതി. തീർത്തും വ്യത്യസ്യമായ ലുക്കിൽ സിനിമാലോകത്തേയ്ക്ക് കാലുകുത്തിയ ഈ താരം ആദ്യ ചിത്രത്തിനുശേഷം മലയാളത്തിൽ നിന്നും വിട്ട് അന്യഭാഷയിൽ ചേക്കേറുകയായിരുന്നു. രണ്ടു വർഷം നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദീപ്തി സതി. നീനയ്ക്കുശേഷം മലയാളത്തിൽ അഭിനയിക്കാത്തിന്റെ കാരണം ഇപ്പോൾ നടി തന്നെ വ്യക്തമാക്കിയി രിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

നീനയ്ക്ക് ശേഷം ദീപ്തിയെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നുവെങ്കിലും എല്ലാം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്റ്റീരിയോ ടൈപ്പാവാൻ താൽപര്യമില്ലാത്തതിനാൽ താരം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് നടി പറയുന്നു.

നീനയ്ക്ക് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളുമായി ദീപ്തി സതി വീണ്ടപം എത്തുകയാണ്. ദുൽഖർ സൽമാൻ ചിത്രമായ സോളോ, മമ്മൂട്ടി ശ്യാംധർ ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോൾ ദീപ്തി ഏറ്റെടുത്തിട്ടുള്ളത്.ശ്യാംധർ ചിത്രത്തിൽ ഐടി പ്രൊഫഷണലായാണ് ദീപ്തി വേഷമിടുന്നത്. മമ്മൂട്ടിയുടെയും ആശ സറത്തിേന്റെയും കഥാപാത്രങ്ങൾക്കൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ഈ ചിത്രത്തിൽ താരത്തിന് ലഭിച്ചിട്ടുള്ളത്.

ദുൽഖർ സൽമാൻ ചിത്രമായ സോളോയിലും ദീപ്തി സതി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ സാന്നിധ്യമറിയിച്ച ദീപ്തി തമിഴിലും അരങ്ങേറുകയാണ് സോളോയിലൂടെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP