Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്യാമറയ്ക്ക് പിന്നിൽ നില്ക്കുന്നവർക്കായി സിനിമ നിർമ്മിക്കാൻ ദേവി അജിത്; നടി നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം

ക്യാമറയ്ക്ക് പിന്നിൽ നില്ക്കുന്നവർക്കായി സിനിമ നിർമ്മിക്കാൻ ദേവി അജിത്; നടി നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം

ഭിനയത്തിനൊപ്പം നിർമ്മാണ രംഗത്തേക്കും കടക്കുന്ന താരങ്ങളുടെ ലിസ്റ്റിലേക്ക് ദേവി അജിത്തും. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത അഭിനേത്രി ദേവി അജിത് അടുത്തതായി ചലച്ചിത്ര നിർമ്മാണ മേഖലയിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്.

അടുത്ത വർഷം താനൊരു ചിത്രം നിർമ്മിക്കുമെന്നാണ് ദേവി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഹ് ജനുവരിയിൽ ആരംഭിക്കും. കഥാപാത്രങ്ങളേയും അണിയറപ്രവർത്തരകരേയും വൈകാതെ തീരുമാനിക്കും. സിനിമാ മേഖലയിൽ കാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് സമർപ്പിക്കുന്ന ചിത്രമായിരിക്കും തന്റേതെന്നും ദേവി പറഞ്ഞു. ദേവി അജിത്തിന്റെ മരിച്ചു പോയ ഭർത്താവും നിർമ്മാതാവായിരുന്നു. ദി കാർ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമ്മിച്ചത്.

ദീപേഷ് ടി സംവിധാനം ചെയ്ത അങ്കുരം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ദേവി. ചിത്രത്തിൽ ഒരാൺകുട്ടിയുടെ അമ്മ വേഷമാണ് താൻ അവതരിപ്പിക്കുന്നത്. സിങ്ക് സൗണ്ടിലാണ് (രംഗ ചിത്രീകരണത്തിനൊപ്പം ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതി) ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതെന്നും താൻ ആദ്യമായാണ് അങ്ങനെ ചെയ്യുന്നതെന്നും ദേവി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP