Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ ഒറ്റക്കിരുന്നു മദ്യപിക്കുമായിരുന്നു; മകൾക്ക് വേണ്ടി ആ ശീലം നിർത്തി; ഭർത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ച് പറഞ്ഞു ദേവി അജിത്‌

ഞാൻ ഒറ്റക്കിരുന്നു മദ്യപിക്കുമായിരുന്നു; മകൾക്ക് വേണ്ടി ആ ശീലം നിർത്തി; ഭർത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ച് പറഞ്ഞു ദേവി അജിത്‌

രാജസേൻ സംവിധാനം ചെയ്ത ദി കാർ എന്ന സിനിമ നൊമ്പരമുള്ള ഓർമ്മയാണ്. കാർ ക്രേസിൽ എടുത്ത സിനിമ. നിർമ്മതാവ് അജിത്തിന്റെ പ്രത്യേക താൽപ്പര്യമായിരുന്നു ദി കാറെന്ന സിനിമയുടെ അടിസ്ഥാനം. യാത്രകൾ ഹരമാക്കിയ അജിത്തിന് തന്റെ സ്വപ്‌നം വെള്ളിത്തിരയിലെത്തിക്കാനായി. പക്ഷേ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്നും മടങ്ങൂന്ന വഴി കാർ അപകടത്തിൽ പെട്ട് അജിത്തും അസോസിയറ്റ് ഡയറക്ടറും മരിച്ചു. 

മലയാളി ഞെട്ടലോടെയാണ് ഈ വാർത്ത ഏറ്റുവാങ്ങിയത്. അജിത്തിന്റെ ഭാര്യ ദേവ അന്ന് പ്രധാനപ്പെട്ട ടിവി അവതാരികയായിരുന്നു. ഭർത്താവിന്റെ മരണത്തോടെയുള്ള ഒറ്റപ്പെടലിൽ വഴി തെറ്റിയും നീങ്ങി. സീരിയലുകളിൽ സജീവമായി. പിന്നെ നീണ്ട ഇടവേള. ന്യൂ ജനറേഷൻ സിനിമുയടെ ഭാഗമായി വീണ്ടും വെള്ളിത്തിരയിലെത്തി. ദി കാറിന്റെ സിനിമാ നിർമ്മാണത്തിൽ ഭർത്താവിന് സഹായവുമായെത്തിയ ദേവി വീണ്ടും സിനിമ നിർമ്മിക്കണമെന്ന ആഗ്രവും മനസ്സിലേറ്റുന്നു. ഇതിനായി തെറ്റുകൾ തിരുത്തിയേ മതിയാകൂ എന്നും ദേവി അജിത് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെയാണ് പുതിയ ഉറച്ച തീരുമാനം എടുത്തതും.

ഇനി ദേവി അജിത് മദ്യപിക്കില്ല. താൻ മദ്യപിക്കാറുണ്ടായിരുന്നെന്നും മകൾക്കു വേണ്ടി ആ ശീലം ഉപേക്ഷിച്ചുവെന്നും ദേവി അജിത്ത് വ്യക്തമാക്കുന്നു. ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യൽ ഡ്രിങ്കിങ് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. അതുകൊണ്ട് തന്നെ മദ്യപാനം നിർത്തുകയാണെന്നും ദേവി പറയുന്നു. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിലെ അഭിമുഖത്തിലാണ് ദേവി അജിത് മനസ്സു തുറക്കുന്നത്.

ഇപ്പോൾ ജീവിതത്തെ ഏറ്റവും കൂടുതൽ പ്രണയിക്കുന്നു. വരുന്ന വർഷത്തിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. അടുത്തവർഷമാദ്യം സിനിമനിർമ്മിക്കും. 22 വയസ്സുള്ളപ്പോൾ ദ് കാർ എന്നചിത്രം നിർമ്മിച്ച ആളാണു ഞാൻ. അനുഭവങ്ങളിൽ നിന്നു ഏറെ പഠിച്ചു. ഇപ്പോൾ പ്രദോചനം നിർമ്മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തിൽ തന്നെ അവർ വലിയ അനുഭവസമ്പത്തുള്ള നിർമ്മാതാവായി മാറി. മലയാള സിനിമയിൽ നല്ല അഭിനേത്രിയും നല്ല നിർമ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത്ത് പറഞ്ഞു.

22ാം വയസ്സിൽ വിധവയായ ആളാണ് ഞാൻ. ഗോസിപ്പുകൾ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോൾ മ കൾക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തു. ഇപ്പോൾ കടങ്ങൾ വീട്ടി. സിനിമയിലേക്കു തിരിച്ചുവന്നു. ഇനി നല്ല സിനിമയുടെ ഭാഗമാകുമാകാനാണ് പദ്ധതിയെന്നും ദേവി അജിത് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP