Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനുഷ് ആരുടെ മകനാണ്? പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് തമിഴകത്തിന്റെ പ്രിയനടൻ നേരിട്ട് ഹാജരാകണമെന്ന് മധുര ഹൈക്കോടതി; വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് ചെന്നെയിലത്തെിയ തങ്ങളുടെ മകനാണ് ധനുഷെന്ന് മധുരയിലെ ദമ്പതികൾ; ഫാൻസിനെ പേടിച്ച് ഒരക്ഷരം മിണ്ടാതെ തമിഴ് മാദ്ധ്യമങ്ങൾ

ധനുഷ് ആരുടെ മകനാണ്? പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് തമിഴകത്തിന്റെ പ്രിയനടൻ നേരിട്ട് ഹാജരാകണമെന്ന് മധുര ഹൈക്കോടതി; വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് ചെന്നെയിലത്തെിയ തങ്ങളുടെ മകനാണ് ധനുഷെന്ന് മധുരയിലെ ദമ്പതികൾ; ഫാൻസിനെ പേടിച്ച് ഒരക്ഷരം മിണ്ടാതെ തമിഴ് മാദ്ധ്യമങ്ങൾ

കെ.വി നിരഞ്ജൻ

ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ ധനുഷ് സത്യത്തിൽ ആരുടെ മകനാണ്? പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാൻ മധുര ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടതോടെ സംഭവം വൻ വിവാദമായിരക്കയാണ്.

മധുര മേലൂർ മാളംപട്ടി സ്വദേശികളായ ആർ. കതിരേശൻ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് നടനും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. തങ്ങളുടെ മൂന്നു മക്കളിൽ മൂത്തവനാണ് ധനുഷെന്ന് ഇവർ പറയുന്നു. തിരുപ്പത്തൂർ ഗവ. ബോയ്‌സ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 11ാം ക്‌ളാസിൽ പഠിക്കവെ നാടുവിട്ട തങ്ങളുടെ മകനായ കലൈശെൽവൻ ചെന്നൈയിലത്തെുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്ലെന്നും ഇവർ പറയുന്നു.

2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികൾ കേസ് ഫയൽ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നൽകണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടർന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടു.
എന്നാൽ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചിൽ ഹരജി സമർപ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഇതേ തുടർന്ന് ദമ്പതികൾ മേലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നുള്ള ടി.സിയുടെ സർട്ടിഫൈഡ് കോപ്പി കോടതിയിൽ ഹാജരാക്കി. ചെന്നൈ സ്വകാര്യ സ്‌കൂളിലെ ടി.സിയുടെ ഫോട്ടോകോപ്പിയാണ് ധനുഷ് കോടതിയിൽ നൽകിയത്. ഇതിൽ ശരീരത്തിലെ തിരിച്ചറിയൽ അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഒരുഘട്ടത്തിൽ ഡി.എൻ.എ പരിശോധനക്ക് ഹാജരാവാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും ധനുഷ് ഇതിന് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെയാണ് സംശയങ്ങൾ വർധിക്കുന്നത്. ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ധനുഷ് ഡി.എൻ.എ ടെസ്റ്റിന് മടിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന സംശയം.ശരീരത്തിലെ ഐഡന്റിഫിക്കേഷൻ മാർക്കുകൾ ഇല്ലാത്ത ടി.സി ഹാജരാക്കിയതും സംശയം വർധിപ്പിക്കുന്നു. അതേസമയം മധുരയിലെ ദമ്പതികൾ ഹാജരാക്കിയ ടി.സിയിലെ തിരിച്ചറിയൽ രേഖകൾ ധനുഷുമായി ഒത്തുപോവുന്നുമുണ്ട്. പ്രശസ്ത തമിഴ് സംവിധായകൻ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയവാനാണ് ധനൂഷ്. ഈ കുടുംബത്തിന് സ്വന്തമായി നിർമ്മാണ വിതരണ കമ്പനിയുമുണ്ട്.ധനുഷിന്റെ ജേഷ്ഠൻ സെൽവരാഘവനും തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ്.സെൽവരാഘവൻ ഒരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ പിൻബലത്തിലാണ് ധനുഷ് സൂപ്പർ സ്റ്റാറായി വളർന്നത്.

തുടർന്ന് രജനീകാന്തിന്റെ മകൾ ഐശര്യയുമായുള്ള വിവാഹംകൂടിയായതോടെ സ്‌റ്റൈൽ മന്നന്റെ പിൻഗാമിയെന്ന പദവിയും ഈ യുവ നടന് ലഭിച്ചു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധനുഷിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.മാത്രമല്ല ഫാൻസുകാരെ പേടിച്ച് തമിഴ് മാദ്ധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത തമസ്‌ക്കരിച്ചുവെന്നതും ശ്രദ്ധേയമാണ്.മലയാളത്തിൽ നടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബദ്ധപ്പെടുത്തി സൂപ്പർതാരങ്ങളെവരെ മാദ്ധ്യമങ്ങൾ പ്രതിക്കൂട്ടിലാക്കുന്ന സമയത്താണ് ഇതെന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP