Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാപ്പി അപ്പച്ചനിൽ അഭിനയിക്കാനെത്തിയത് അന്തർനാടകമറിയാതെ; ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റിൽ പങ്കെടുക്കുകയെന്ന സ്വപ്‌നവുമായി നടന്ന ചെറുപ്പക്കാരൻ സിനിമാ നടനായത് എങ്ങനെ? ധർമ്മജൻ മനസ്സ് തുറക്കുമ്പോൾ

പാപ്പി അപ്പച്ചനിൽ അഭിനയിക്കാനെത്തിയത് അന്തർനാടകമറിയാതെ; ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റിൽ പങ്കെടുക്കുകയെന്ന സ്വപ്‌നവുമായി നടന്ന ചെറുപ്പക്കാരൻ സിനിമാ നടനായത് എങ്ങനെ? ധർമ്മജൻ മനസ്സ് തുറക്കുമ്പോൾ

ദിലീപ് ചിത്രം പാപ്പി അപ്പച്ചനിലൂടെയാണ് ധർമ്മജൻ സിനിമയിൽ സജീവമായത്. ഇപ്പോൾ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ താരമാകുന്നു. ഇതിന് അവസരമൊരുക്കിയത് നടൻ ദിലീപിന്റെ സ്‌നേഹവും കരുതലുമാണെന്ന് ധർമ്മജൻ പറയുന്നു. ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ധർമ്മജൻ മനസ്സ് തുറക്കുന്നത്.

ഞാൻ പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് എത്തുന്നത് 2009ലാണ്. ആ ചിത്രവും ദിലീപേട്ടനാണ് നിർമ്മിച്ചത്. ആ ചിത്രത്തിനു മുമ്പുവരെ ദിലീപേട്ടനൊപ്പം സലിംകുമാർ, ഹരീശ്രീ അശോകൻ തുടങ്ങിയവരാണ് സിനിമയിൽ സ്ഥിരമായി എത്തുന്നത്. അതുകൊണ്ടു തന്നെ എന്നെ ആ കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ പലരും ദിലീപേട്ടനെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ ദിലീപേട്ടനും അനൂപേട്ടനും പ്രൊഡക്ഷൻ കൺട്രോളർ റോഷൻ ചിറ്റൂരും അതിലുറച്ചു നിന്നു. ഈ അന്തർനാടകങ്ങളൊന്നും അറിയാതെയാണ് ഞാൻ അവിടെയെത്തുന്നത്.

ടിവിയിൽ മിമിക്രി ചെയ്യുന്നതുകൊണ്ട് സിനിമയിലും നമ്മൾ അതു തന്നെ ചെയ്യുമെന്നാണ് പലരുടേയും വിചാരം. ഷൂട്ടു തുടങ്ങി ആദ്യ സീൻ, രണ്ട് തവണ റിഹേഴ്‌സൽ നടത്തി. ആദ്യ ഷോട്ട് ഫസ്റ്റ് ടേക്കിൽ ഓകെയായി കഴിഞ്ഞപ്പോൾ എല്ലാവരും നല്ല കയ്യടി. ഞാൻ ഭയങ്കര അഭിനയമൊന്നുമല്ല കാണിച്ചത്. പക്ഷെ, അതാണ് എന്നെ ഉറപ്പിച്ചത്. ആ ചിത്രത്തിൽ മുഴുനീള കഥാപാത്രമായി സിനിമയിൽ അഭിനയിച്ചു തുടങ്ങി, പിന്നീട് കരിയറിൽ ഇപ്പോൾ ആ മൂന്നു പേരും ചേർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മികച്ചൊരു വേഷത്തിനെ എന്നിലേക്കെത്തിച്ചു.

പിന്നെ ഇത്തരം കഥാപാത്രങ്ങൾ നമുക്ക് കിട്ടണം. അവസരം കിട്ടുമ്പോഴല്ലെ നമുക്കത് തെളിയിക്കാൻ സാധിക്കു. സംവിധാനം ചെയ്ത നാദിർഷിക്കയുടെ ഒരു ധൈര്യം കൂടിയാണ് ഈ സിനിമ. ഇതിനിടയിൽ ഏറെ വേഷങ്ങൾ ചെയ്‌തെങ്കിലും ഇത്തരം ഒരു വേഷം ഇപ്പോഴാണ് കിട്ടുന്നത്. സിനിമയിലെത്തി ആറു വർഷംകഴിഞ്ഞിരിക്കുന്നു. അപ്പോൾ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ധർമ്മജൻ വീണ്ടും വന്നിരിക്കുന്നു.

ദിലീപേട്ടനുമായി നല്ലൊരു ആത്മബന്ധം ഉണ്ട്. അത് ദിലീപേട്ടന്റെ മിമിക്രി കാലം മുതലുള്ളതാണ്. അക്കാലത്തെ എന്റെ ജീവിതാഭിലാഷം എന്നത് ദിലീപ്, നാദിർഷ, അബി ടീമിന്റെ ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റിൽ പങ്കെടുക്കുക എന്നതാണ്. അതു എന്റെ മാത്രമല്ല അന്നുള്ള മിമിക്രി താരങ്ങളുടെ എല്ലാം മനസിലെ ആഗ്രഹമാണത്. നടൻ ജയസൂര്യയൊക്കെ അതു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ പ്രോഗ്രാം അവതരിപ്പിക്കാനായി വിദേശത്തു പോകണം, ഫ്‌ളൈറ്റിൽ കയറണം എന്നൊക്കെയാണ് എന്റെ മനസിലെ സ്വപ്നങ്ങൾ. അന്ന് ഏറ്റവും കൂടുതൽ കോമഡി കാസറ്റുകളും കോമഡി ഷോകളും ചെയ്യുന്ന തോമസ് തോപ്പിൽക്കുടിയുടെ ഒപ്പമായിരുന്നു ഞാൻ.

ഒരു ജ്യേഷ്ഠ സഹോദരനോടുള്ള സ്‌നേഹമാണ് എനിക്കും ദിലീപേട്ടനോട്. പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ രണ്ടു സിനിമാ നടന്മാരെയാണു ഞാൻ വിളിച്ചത്. ഒന്നു ദിലീപേട്ടനും, മറ്റൊന്ന് കലാഭവൻ മണിയും. അവർ ഇരുവരും എത്തുകയും ചെയ്തു. ഞാൻ വന്നതിനു ശേഷമുള്ള ദിലീപേട്ടന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും എന്നെ വിളിക്കാറുണ്ട്. പലതിലും പോകാൻ പറ്റാറില്ല. ടു കൺട്രീസ്, ലൈഫ് ഓഫ് ജോസൂട്ടി ചിത്രങ്ങളിലൊക്കെ മറ്റു പ്രോഗ്രാമുകളുടെ തിരക്കുകാരണം പോകാൻ പറ്റാത്തതാണ്. പുതിയ ചിത്രമായ രാമലീലയിലും വിളിച്ചിട്ടുണ്ട്.-ധർമ്മജൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP