Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധ്യാനുമായി പ്രണയത്തിലോ? സിനിമയിലെ ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ചതാവാം; വാർത്ത അറിഞ്ഞില്ലെന്ന മറുപടിയുമായി നമിത

ധ്യാനുമായി പ്രണയത്തിലോ? സിനിമയിലെ ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ചതാവാം; വാർത്ത അറിഞ്ഞില്ലെന്ന മറുപടിയുമായി നമിത

രു സിനിമയിൽ നായകനും നായികയുമായി അഭിനയിക്കുമ്പോഴേ ഗോസിപ്പുകൾ വന്നിറങ്ങുന്ന രീതി പണ്ടുകാലം മുതലേസിനിമാ മേഖലയിൽ ഉള്ളതാണ്. എന്തായാലും പ്രണയവാർത്തയുടെ പുതിയ ഇര അടി കപ്യാരെ കൂട്ട മണി എന്ന ചിത്രത്തിലെ നായികയും നായകനുമായ നമിത പ്രമോദും ധ്യാൻ ശ്രീനിവാസനും ആണ്. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലാണെന്നതാണ് പുതിയ വാർത്ത പരക്കുന്നത്. എന്നാൽ പ്രണയ വാർത്ത താൻ മാത്രം അറിഞ്ഞില്ലെന്ന് പറയുകയാണ് നടി നമിത പ്രമോദ്. ധ്യാനുമായി പ്രണയത്തിലാണോ എപ്പോൾ? എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി.

സത്യമായിട്ടും ഞാൻ അറിഞ്ഞിട്ടില്ല. എന്നോടാരും ചോദിച്ചിട്ടുമില്ല. ചിലപ്പോൾ സിനിമയിൽ നിന്നുള്ള ഫോട്ടോകൾ കണ്ട് ആളുകൾ തെറ്റിദ്ധരിച്ചതാവും . എന്തായാലും ഇതുവരെ പ്രണയത്തിലല്ല എന്നാണ് നമിത പറയുന്നത്.അടി കപ്യാരെ കൂട്ടമണി നല്ല റിപ്പോർട്ടാണ് നൽകുന്നതെന്നും അജുവർഗീസും ധ്യാനും നീരജ് മാധവുമെല്ലാം സിനിമയിൽ തകർത്തഭിനയിച്ചിട്ടുണ്ടെന്നും നമിത പറയുന്നു.

തന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത് വിജയ്ബാബുവും സാന്ദ്രയും ചേർന്നാണ്. ചെറുപ്പക്കാരുടേതായ എനർജി ചിത്രത്തിനുണ്ട്. എല്ലാ സിനിമയും ഇറങ്ങുമ്പോഴുള്ള അതേടെൻഷൻ ഈ സിനിമ ഇറങ്ങുമ്പോഴും ഉണ്ടായിരുന്നു. എന്നാൽ നല്ല റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും നമിത പറയുന്നു.

നവാഗതനായ ജോൺ വർഗീസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും നമിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ക്രിസ്മസ് ദിവസം റിലീസ് ചെയ്ത അടി കപ്യാരെ കൂട്ടമണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. അധിഷ്ട ലക്ഷമി എന്ന തമിഴ് കഥപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിച്ചത്. ഒരു മെൻസ് ഹോസ്പിറ്റലിൽ അകപ്പെട്ട് പോകുന്ന ഒരു പെൺകുട്ടിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അടി കപ്യാരെ കൂട്ടുമണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP