Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമവായത്തോടെ വീണ്ടും യോജിപ്പിനുള്ള സാധ്യതകളില്ല; താരദമ്പതികൾ വേർപിരിയലിനായി കോടതിയിലെത്തും; ദിലീപ് മഞ്ജു വിവാഹമോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും

സമവായത്തോടെ വീണ്ടും യോജിപ്പിനുള്ള സാധ്യതകളില്ല; താരദമ്പതികൾ വേർപിരിയലിനായി കോടതിയിലെത്തും; ദിലീപ് മഞ്ജു വിവാഹമോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും

ലയാളത്തിലെ താര ദമ്പതികളായ മഞ്ജു വാര്യരും ദിലീപും പരസ്പര സമ്മതത്തൊടെ പിരിയാനായി ഇന്ന് കോടതിയിലെത്തും. മഞ്ജു വാര്യരിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണിൽ ദിലീപ് കോടതിയെ സമീപിച്ച കേസ് ഇന്ന് എറണാകുളം കുടുംബ കോടതി പരിഗണിക്കും.

വിവാഹമോചനം ആഗ്രഹിക്കുന്നതായി ഇരുവരും നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നതെന്നും കോടതി അനുവദിച്ച കൗൺസിലിങ്ങിൽ താരദമ്പതികൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മകൾ മീനാക്ഷിക്ക് സ്വന്തം ഇഷ്ടപ്രകാരം ആരൊടൊപ്പം വേണമെങ്കിലും താമസിക്കാമെന്നും ഇരുവരും കോടതിയെ അറിയിച്ചു കഴിഞ്ഞു.

കേസ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്. വസ്തുവകകൾ വിഭജിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളും മഞ്ജു നേരത്തെ തന്നെ തീരുമാനം എടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു.ദിലീപിൽ നിന്നും ജീവനാംശം വാങ്ങേണ്ടെന്നു മഞ്ജു തീരുമാനിച്ചതായാണ് റിപ്പോർ്ട്ടുകൾ വന്നത്.ഇതുകൂടാതെ എറണാകുളത്തും പരിസരത്തും മഞ്ജുവിന്റെ പേരിൽ വാങ്ങിയിട്ടുള്ള 80 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കളും മഞ്ജു തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ വന്നത്.

കുടുംബ ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഒരു വർഷമായി ദിലീപും മഞ്ജു വാര്യരും വെവ്വറെയാണ് താമസിക്കുന്നത്. ദിലീപ് ആലുവയിലുള്ള തന്റെ വീട്ടിലും മഞ്ജു തൃശൂരിൽ അച്ഛനമ്മമാർക്കൊപ്പവുമാണ് താമസിക്കുന്നത്.ദീർഘകാലമായി സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ സംസാരവിഷയമായ ഒരു കുടുംബജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP