Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ കുട്ടിയുടെ അമ്മയല്ലേ.. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്; താരദമ്പതികളുടെ വിവാഹമോചന ഹർജിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി; വിധി പ്രസ്താവം ശനിയാഴ്‌ച്ച

എന്റെ കുട്ടിയുടെ അമ്മയല്ലേ.. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്; താരദമ്പതികളുടെ വിവാഹമോചന ഹർജിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി; വിധി പ്രസ്താവം ശനിയാഴ്‌ച്ച

കൊച്ചി: ദിലീപ് മഞ്ജു വാര്യർ വിവാഹമോചന ഹർജിയിൽ നടപടിക്രമങ്ങൾ പൂർത്തിയായി. ഇരുവരും ഇന്ന് എറണാകുളം കുടുംബകോടതിയിൽ ഹാജരായി. യോജിച്ചു പോകാൻ സാധിക്കില്ലെന്നു ദിലീപും മഞ്ജുവും കോടതിയെ അറിയിച്ചു. ഹർജിയിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും. മഞ്ജു നല്ല സുഹൃത്തായിരിക്കുമെന്ന് ദിലീപ് പിന്നീട് പറഞ്ഞു. എന്റെ കുട്ടിയുടെ അമ്മയല്ലേയെന്നാണ് ദിലീപ് പ്രതികരിച്ചത്. കൗൺസിലിങിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനേത്തുടർന്ന് ഇരുവരും ഇന്ന് കുടുംബകോടതി ജഡ്ജി പി മോഹൻദാസിനു മുന്നിൽ ഹാജരായത്.

ഒരുമിച്ചു ജീവിക്കാൻ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂർത്തിയായി. വിധി പ്രഖ്യാപനം ശനിയാഴ്‌ച്ച ഉണ്ടാകും ജൂലൈ 24നാണ് ഇരുവരും വിവാഹമോചന ഹർജി നൽകിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാൻ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP