Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താരജോഡിക്ക് ഇനി രണ്ട് വഴി; ദിലീപ്-മഞ്ജു വിവാഹമോചനത്തിന് കുടുംബ കോടതിയുടെ അംഗീകാരം

താരജോഡിക്ക് ഇനി രണ്ട് വഴി; ദിലീപ്-മഞ്ജു വിവാഹമോചനത്തിന് കുടുംബ കോടതിയുടെ അംഗീകാരം

കൊച്ചി: നടൻ ദിലീപിന്റേയും നടി മഞ്ജു വാര്യരുടേയും വിവാഹമോചനത്തിന് കുടുംബ കോടതിയുടെ അംഗീകാരം. ദിലീപ്മഞ്ജു വാര്യർ സംയുക്ത വിവാഹമോചന ഹർജിയിലാണ് എറണാകുളം കുടുംബ കോടതിയുടെ തീരുമാനം. ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്ന് ഇരുവരും നേരത്തെ കോടതിയെ അറിയിച്ചു.

ഇവർ തമ്മിലുള്ള വിവാഹ മോചനക്കേസിൽ നടപടിക്രമങ്ങൾ ജനവരി 29ന് തന്നെ പൂർത്തിയായിരുന്നു. കൗൺസിലിങിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇരുവരും 29ന് കുടുംബകോടതി ജഡ്ജി പി മോഹൻദാസിനു മുന്നിൽ ഹാജരായിരുന്നു.
ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂർത്തിയായി. വിധി പ്രഖ്യാപനമാണ് ഇന്ന് പുറത്തുവന്നത്. ഇരുവരും വിധി കേൾക്കാൻ കോടതയിൽ എത്തിയിരുന്നില്ല.

കഴിഞ്ഞവർഷം ജൂലായ് 24നാണ് ഇരുവരും വിവാഹമോചന ഹർജി നൽകിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാൻ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു. മകൾ മീനാക്ഷിയുടെയോ, സ്വത്തു വകകളിൽ മേലുള്ള അവകാശമോ മഞ്ജു വാര്യർ ഉന്നയിച്ചിരുന്നില്ല. മീനാക്ഷി ദിലീപിന്റെ പക്കൽ സുരക്ഷിതയായിരിക്കുന്നുവെന്ന് ഉറപ്പുണ്ടെന്ന് മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും മഞ്ജു തന്റെ കുഞ്ഞിന്റെ അമ്മയാണെന്നും ദിലീപും പ്രതികരിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും സമീപിച്ച അന്നുതന്നെ കോടതി ഇരുവർക്കും കൗൺസിലിങ് നൽകിയിരുന്നു. കൗൺസിലിങിന് ആറുമാസത്തിനുശേഷം ഹർജി വീണ്ടും പരിഗണിക്കണമെന്നാണ് നിയമം. അതിന് ശേഷവും വിവാഹമോചനമെന്ന ആവശ്യത്തിൽ ഇരുവരും ഉറച്ചു നിന്നു. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം തേടി നടൻ ദിലീപ് കോടതിയെ സമീപിച്ചത്. പിന്നീട് ഇരുവരും സംയുക്ത വിവാഹമോചന ഹർജി നൽകി.

കേസ് നടപടികൾ രഹസ്യമായിരിക്കണമെന്നും മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വിവാഹമോചനത്തിലെ വ്യവസ്ഥകൾ പുറത്തുവന്നിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP