Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുള്ളത്; രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്; രാത്രി ഒരു മണിക്കുശേഷം ഞാൻ പുറത്തിറങ്ങുന്നത് നിങ്ങൾ കണ്ടതല്ലേ; നിങ്ങൾ വെറുതെ കുഴപ്പിക്കരുതേ; മാധ്യമപ്രവർത്തകരോട് ദിലീപ്

അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുള്ളത്; രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്; രാത്രി ഒരു മണിക്കുശേഷം ഞാൻ പുറത്തിറങ്ങുന്നത് നിങ്ങൾ കണ്ടതല്ലേ; നിങ്ങൾ വെറുതെ കുഴപ്പിക്കരുതേ; മാധ്യമപ്രവർത്തകരോട് ദിലീപ്

തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവൻ ഇന്നലെ പൊലീസുകാർ കേട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും ദിലീപ്. അമ്മ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും പുറപ്പെടുന്നതിന് മുൻപായി മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വിഷയം ഉന്നയിക്കുമോ എന്നുള്ള ചോദ്യത്തിന് അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുള്ളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

മൊത്തം പരാതിയെക്കുറിച്ച് നന്നായിട്ട് മൊഴിയെടുത്തു. കാരണം എനിക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവൻ കേൾക്കുകയും ചെയ്തു. നമുക്ക് ഫീൽ ചെയ്യുന്നത്, എന്താണെന്ന് മനസിലാകുന്നില്ല എന്നൊരു കാര്യമുണ്ടല്ലോ അതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചു. ഇതാണ് ഉള്ളത്. എനിക്ക് ഒന്നും അല്ലാതെ അറിയില്ല. അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുള്ളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. രാത്രി ഒരു മണിക്കുശേഷം ഞാൻ പുറത്തിറങ്ങുന്നത് നിങ്ങൾ കണ്ടതല്ലേ, ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ഞാനൊന്ന് പോകേണ്ടേ. ഞങ്ങൾ രണ്ടുമൂന്നാൾക്കാർ അല്ലേ പരാതി കൊടുത്തതും പോയതും. അതെല്ലാം അവർ കേൾക്കേണ്ടേ.

എങ്ങനെയൊക്കെയാണെന്നുള്ളത് അവർക്ക് അന്വേഷിക്കേണ്ടേ, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് എനിക്കറിയില്ല. നിങ്ങൾ വെറുതെ കുഴപ്പിക്കരുതേ... ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP