Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോബൻ സാമുവൽ ചിത്രത്തിൽ ദിലീപ് നായകൻ; ഭീരുഭായ് അമ്പാടിക്ക് തിരക്കഥയൊരുക്കാൻ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട്

ബോബൻ സാമുവൽ ചിത്രത്തിൽ ദിലീപ് നായകൻ; ഭീരുഭായ് അമ്പാടിക്ക് തിരക്കഥയൊരുക്കാൻ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട്

ദയ്കൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയിൽ നിരവധി തവണ ഹിറ്റു ചിത്രങ്ങളുമായി ദിലീപ് എത്തിയിട്ടുള്ള നടനാണ് ദിലിപ്. ഇപ്പോഴിതാ ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ഉദയ്കൃഷ്ണ, സിബി കെ. തോമസ് എന്നീ ഇരട്ടതിരക്കഥാകൃത്തുക്കളാ യിരിക്കുമെന്നാണ് സിനിമാലോകത്തെ പുതിയ വാർത്ത.

ഉദയ്കൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയിലിറങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ ജനപ്രിയ നായകൻ ദിലീപ് അഭിനയിച്ചിട്ടുണ്ട്.  ഭീരുഭായ് അമ്പാടി മറ്റ് പ്രോജക്ടുകളെ പോലെ ഇതും ഒരു മുഴു നീള എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല. അടുത്ത ഏപ്രിലോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മുംബയ് ആയിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്ന് ബോബൻ പറഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഇതു വരെ തീരുമാനിച്ചിട്ടില്ല.

ബോബൻ സാമുവലിന്റെ നാലാമത്തെ ചിത്രമാണിത്. ഇതിന് മുന്പ് ജനപ്രിയൻ, റോമൻസ്,ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾ ബോബൻ സംവിധാനം ചെയ്തിട്ടുണ്ട്.സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടൻ എവിടെയാ,ശ്രീബാലാ കെ മേനോൻ ചിത്രം എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ബോബൻ സാമുവൽ ചിത്രത്തിൽ ദിലീപ് ജോയിൻ ചെയ്യുക. ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  നിക്കി ഗൽറാണിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP