Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി; വിവാഹ വാർത്തകൾ തുടർച്ചയായി നിഷേധിച്ചത് മകളുടെ സമ്മതത്തിന് വേണ്ടി; വനിതയിലെ ദിലീപിന്റെ അഭിമുഖം അച്ഛനും മകൾക്കുമിടയിലെ മഞ്ഞുരുക്കി

ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി; വിവാഹ വാർത്തകൾ തുടർച്ചയായി നിഷേധിച്ചത് മകളുടെ സമ്മതത്തിന് വേണ്ടി; വനിതയിലെ ദിലീപിന്റെ അഭിമുഖം അച്ഛനും മകൾക്കുമിടയിലെ മഞ്ഞുരുക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപും കാവ്യമാധവനും വിവാഹിതരാകുമെന്ന വാർത്തകൾ എത്തി തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. അപ്പോഴെല്ലാം മൗനം പുർത്താതെ നിഷേധിക്കൽ നടത്തുകയായിരുന്നു ഇരുവരും. വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസുകളും കൊടുത്തു. ഈ പ്രചരണത്തിനുള്ള കാരണം സിനിമാ ലോകത്തെ അടക്കം പറച്ചിലായിരുന്നു. കാവ്യക്കൊപ്പമായിരുന്നു ഏറെ നാളായി ദിലീപ് താമസിച്ചിരുന്നത്. ഇത് പരസ്യമായ രഹസ്യമായിരുന്നു. ഇതായിരുന്നു പ്രചരണത്തിന് അടിസ്ഥാനം.

വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാർത്തകൾ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവർ ഒഴികെ അതീവ രഹസ്യമാക്കി വച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാർത്തകൾ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബർ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്. 2009 ഫെബ്രുവരിയിൽ മറുനാടൻ മലയാളിയായ നിശാൽ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹർജി ഫയൽ ചെയ്യുകയും 2011 ൽ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. ഇതിന് കാരണവും ദിലീപും കാവ്യയും തമ്മിലെ പ്രണയമാണെന്നും അഭ്യൂഹങ്ങൾ നിറഞ്ഞു.

അപ്പോഴും താലികെട്ടലിൽ മാത്രം തീരുമാനമായില്ല. ദിലീപിന്റെ മകൾ മീനാക്ഷിയുടെ എതിർപ്പായിരുന്നു ഇതിന് കാരണം. മകളുടെ സമ്മതത്തിന് വേണ്ടി ദിലീപ് കാത്തിരുന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞപ്പോഴും മകൾ അച്ഛനൊപ്പം നിൽക്കാനാണ് താൽപ്പര്യം കാട്ടിയത്. അതുകൊണ്ട് തന്നെ മകളെ ആർക്കും വിട്ടുകൊടുക്കാത്തെയുള്ള വിവാഹമായിരുന്നു ദിലീപ് ആഗ്രഹിച്ചത്. ഇത് മഞ്ജുവിനും പൂർണ്ണ സമ്മതമായിരുന്നു. ഇതിനായി അഞ്ചു കൊല്ലത്തോളും ഇരുവരും കാത്തിരുന്നു. വനിതയുടെ ഓണപ്പതിപ്പിലെ അഭിമുഖത്തിൽ ദിലീപും കാവ്യയും ഒന്നിച്ചെത്തി. ചിലതെല്ലാം തുറന്നു പറയുകയും ചെയ്തു. മകളുടെ സമ്മതമുണ്ടെങ്കിൽ മാത്രം കല്ല്യാണമെന്നായിരുന്നു ദിലീപ് വനിതയിലൂടെ പരോക്ഷമായി പ്രഖ്യാപിച്ചത്. ഈ അഭിമുഖത്തിലൂടെ അച്ഛന്റെ മനസ്സ് മനസ്സിലാക്കിയ മീനാക്ഷിയും സമ്മതം മൂളിയത്. അങ്ങനെ ദിലീപും കാവ്യയും വിവാഹ വേദിയിലുമെത്തി.

ഞങ്ങളിൽ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നായിരുന്നു വനിതയിൽ ദിലീപ് പ്രതികരിച്ചത്. എന്നാൽ ആരാധകർക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നൽകിയില്ല. മകൾ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു നടന്റെ മറുപടി. അതാണ് ഇപ്പോൾ സംഭവിച്ചത്. ഓണവുമായി ബന്ധപ്പെട്ട് വനിതയിൽ വന്ന പ്രത്യേക ദിലീപ്കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകൾക്ക് കൂടുതൽ കരുത്ത് പകർന്നിരുന്നു. ഈ അഭിമുഖത്തിൽ പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിച്ചിരുന്നത്. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകർത്തത്. അതിന് പിന്നിൽ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തിൽ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് വിശദീകരിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ എല്ലാ മാസവും ദിലീപ്കാവ്യ വിവാഹ വാർത്ത വരുന്നുണ്ടല്ലോ? എന്ന വനിതയുടെ ചോദ്യത്തിന് ഞങ്ങളിൽ ഒരാൾ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാൻ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോൾ ഇപ്പോൾ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആർക്കാണ് ഇത്ര നിർബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു. ഇത് കേൾക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോൺ എത്തുമെന്ന് കാവ്യ പറയുന്നു. മറപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും കാര്യമാണ് കഷ്ടമെന്ന് കാവ്യയും പറഞ്ഞു വച്ചു. ആരാധകർക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകർക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാൽ അവർ സിനിമ കാണാൻ കയറുമെന്നും പറയുന്നു.

ഒരു പാട് വേറെ കാര്യങ്ങൾ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളിൽ സാധാരണ കല്ല്യാണ ാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തിൽ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നിൽ ഞാനൊരു കൊച്ചു കുട്ടിയാണ്ഇങ്ങനെയാണെന്നും ദിപീല് പറഞ്ഞിരുന്നു. ഈ വാക്കുകൾ തന്നെയാണ് മീനാക്ഷിയെ വിവാഹത്തിന് സമ്മതം മൂളിപ്പിക്കാൻ കാരണമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP