Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപികയെ പ്രണയിക്കുന്നതും ക്ലാസ് മുറിയിലെ മദ്യപാനവും കുട്ടികളെ വഴി തെറ്റിക്കും! വ്യാജപതിപ്പ് ആഗോള പ്രശ്‌നമാണോ? പ്രേമം സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ

അദ്ധ്യാപികയെ പ്രണയിക്കുന്നതും ക്ലാസ് മുറിയിലെ മദ്യപാനവും കുട്ടികളെ വഴി തെറ്റിക്കും! വ്യാജപതിപ്പ് ആഗോള പ്രശ്‌നമാണോ? പ്രേമം സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ

കൊച്ചി: സംവിധായകൻ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രമായ പ്രേമത്തെ അഭിനന്ദിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ രംഗത്തെത്തിയത് ഇന്നലെയാണ്. സിനിമയുടെ അണിയറ ശിൽപ്പികളെ അഭിനന്ദിച്ച് എന്തുകൊണ്ടാണ് മലയാളികൾ ചിത്രം ഇഷ്ടപ്പെടുന്നതെന്ന് അക്കമിട്ട് നിരത്തുകയും ചെയ്തു.

എന്നാൽ, ബാലചന്ദ്ര മേനോന്റെ പ്രശംസ തീരും മുമ്പ് സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ രംഗത്തെത്തി.

സിനിമ കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് കമൽ അഭിപ്രായപ്പെടുന്നത്. സിനിമ തെറ്റായ സന്ദേശമാണ് നൽകുന്നത്. ക്ലാസ് മുറിയിൽ ഇരുന്ന് മദ്യപിക്കുന്നതും അദ്ധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴി തെറ്റിക്കും. വ്യാജസിഡി പുറത്തിറങ്ങുന്നത് ആദ്യ സംഭവമല്ല. ഈ വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമൽ പറഞ്ഞു. പ്രേമത്തിന്റെ വ്യാജപതിപ്പ് പുറത്തായത് ആഗോള പ്രശ്‌നമാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും കമൽ കൂട്ടിച്ചേർത്തു.

പ്രേമം സിനിമയുമായി ബന്ധപ്പെട്ട് തുടരെ തുടരെ ആരോപണങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം. പ്രേമത്തിന്റെ സെൻസർ കോപ്പി ചോർത്തിയതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിലെ മൂന്ന് താൽക്കാലിക ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെൻസറിംഗിന് നൽകിയ പ്രേമത്തിന്റെ കോപ്പി ബോർഡിലെ ജീവനക്കാരനായ അരുൺ കുമാർ ലാപ്‌ടോപ്പിൽ കോപ്പി ചെയ്ത് പുറത്ത് എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP