Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിൽ ആൺവേഷം ചെയ്യാൻ കഴിയുന്ന ഒരേ ഒരു നടി ശ്വേത; കഥാപാത്രത്തിന്ന് വേണ്ടിയുള്ള നടിയുടെ സമർപ്പണം വിസ്മയിപ്പിക്കുന്നത്; ചിത്രീകരണത്തിനായി ശ്വേത എത്തിയത് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ; സംവിധായകൻ രഞ്ജിത് ലാലിന് പറയാനുള്ളത്

മലയാളത്തിൽ ആൺവേഷം ചെയ്യാൻ കഴിയുന്ന ഒരേ ഒരു നടി ശ്വേത; കഥാപാത്രത്തിന്ന് വേണ്ടിയുള്ള നടിയുടെ സമർപ്പണം വിസ്മയിപ്പിക്കുന്നത്; ചിത്രീകരണത്തിനായി ശ്വേത എത്തിയത് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ; സംവിധായകൻ രഞ്ജിത് ലാലിന് പറയാനുള്ളത്

ശ്വേതാ മേനോൻ തന്റെ കഥാപാത്രത്തിനോടുള്ള ആത്മസമർപ്പണം ശ്രദ്ധേയമാണ്. മാതൃത്വത്തിന്റെ നന്മയെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്ലസിയുടെ ചിത്രം കളിമണ്ണിന് വേണ്ടി തന്റെ പ്രസവ രംഗം ലൈവായി ചിത്രീകരിക്കാൻ വരെ തയ്യാറായ നടിയാണ് ശ്വേത. ഇതിന്റെ പേരിൽ നടിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ വീണ്ടും നടി ഏറെ ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രവുമായി വെള്ളിത്തിരയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്.

രജ്ഞിത്ത് ലാൽ സംവിധാനം ചെയ്യുന്ന 'നവൽ എന്ന ജ്യൂവൽ' എന്ന ചിത്രത്തിൽ ശ്വേത മേനോൻ ആൺ വേഷത്തിൽ ആണ് എത്തുന്നത്. ചിത്രം അണിയറയിൽ ഒരുങ്ങവേ ശ്വേതയുടെ ആത്മാർത്ഥയെ പുകഴ്‌ത്തി സംവിധായകൻ രഞ്ജിത് ലാൽ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ന് മലയാളം സിനിമയിൽ ശ്വേതയ്ക്ക് മാത്രമേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കൂവെന്നാണ് രഞ്ജിത് പറയുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള അവരുടെ സമർപ്പണം എന്നെ വിസ്മയിപ്പിച്ചെന്നും രഞ്ജിത് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ചിത്രത്തിനായി ശ്വേതയെ സമീപിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ച ശ്വേത,
കഥാപാത്രത്തിനു ആവശ്യമായ ശരീരഘടനയിലെത്താൻ ആഞ്ചുമാസം ആവശ്യപ്പെട്ടു. തുടർന്നുള്ള മാസങ്ങളിൽ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. ചിത്രീകരണത്തിനായി എത്തിയ ശ്വേതയെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

രഞ്ജിത്തിന്റെ പുതിയ ചിത്രം നേവൽ എന്ന ജുവലിൽ ഒരു അറബിയെ വിവാഹം കഴിക്കുന്ന മലയാളി സ്ത്രീയുടെ വേഷമാണ് ശ്വേതയ്ക്ക്. ഇറാനിൽ ആണിന്റെ വേഷത്തിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീയാണവർ. ഇംഗ്ലീഷിലും മലയാളത്തിലും നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP