Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രണ്ടു ലക്ഷം കൈയ്ക്കലാക്കി തന്നെ ഒഴിവാക്കിയ ഭാര്യയാണ് മൈത്രിയ'; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ ആദ്യ ഭർത്താവ്

'രണ്ടു ലക്ഷം കൈയ്ക്കലാക്കി തന്നെ ഒഴിവാക്കിയ ഭാര്യയാണ് മൈത്രിയ'; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ ആദ്യ ഭർത്താവ്

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകൻ കാർത്തിക് ഗൗഡക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടി മൈത്രിയ തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് കന്നട സംവിധായകൻ രംഗത്ത്. നടിയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ റിഷിയാണ് മൈത്രിയ തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തിയത്. തന്നെയും മറ്റൊരു സംവിധായകനെയും സ്‌നേഹം നടിച്ച് പറ്റിച്ചു കടന്ന പെണ്ണാണ് മൈത്രിയയെന്നും റിഷി ആരോപിച്ചു. സ്‌നേഹം നടിച്ച് അടുത്ത് കൂടിയ ശേഷം പണം കൈയ്ക്കലാക്കി കടക്കുന്ന മൈത്രിയ ഇതൊരു സ്ഥിരം പരിപാടി ആക്കി വച്ചിരിക്കുകയാണെന്ന് റിഷി പറഞ്ഞു.

2004ൽ തങ്ങൾ വിവാഹിതരായെന്ന് റിഷി പറയുന്നു. 2003ൽ സംവിധായകൻ റിഷിയുടെ 'സൂര്യ ദി ഗ്രേറ്റ്' എന്ന ചിത്രത്തിലൂടെയാണ് മൈത്രിയ വെള്ളിത്തിരയിലെത്തിയത്. ആദ്യ ചിത്രത്തിനിടെ തന്നെ പ്രണയത്തിലായ തങ്ങൾ ഏറെക്കാലം ഒരുമിച്ചായിരുന്നു താമസം. പിന്നീട് നടി തന്നെ ഒഴിവാക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപ തന്നിൽ നിന്നും അടിച്ചു മാറ്റിയെന്നും സംവിധായകൻ പറഞ്ഞു.

2006ൽ പുനെയിലുള്ള മറ്റൊരു സംവിധായകനെയും മൈത്രിയ പ്രണയിച്ച് വഞ്ചിച്ച് പണവുമായി കടന്നു.പൊലീസ് ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും റിഷി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ നടി ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ പറയുന്നു. എന്നാൽ മൈത്രിയ ഈ ആരോപണങ്ങൾ നിഷേധിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകൻ കാർത്തിക് ഗൗഡ തന്നെ വിവാഹംചെയ്‌തെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് നടി മൈത്രിയ പരാതി നൽകിയത്. കാർത്തിക്ക് മറ്റൊരു പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചിരിക്കെയാണ് മൈത്രിയ ആരോപണം ഉന്നയിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP