Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസബയേയും മമ്മൂട്ടിയേയും വിമർശിച്ച നടി പാർവ്വതിക്ക് ചുട്ട മറുപടിയുമായി സംവിധായകൻ; തങ്ങൾ എത്തരം സിനിമ എടുക്കണം എന്ന് തീരുമാനിക്കുന്നത് പാർവ്വതിയോ പാർവ്വതിയുടെ സംഘടനയോ അല്ല; സ്ത്രീകൾക്ക് എന്തുമാകാമെന്നാണോ എന്നും വ്യാസൻ

കസബയേയും മമ്മൂട്ടിയേയും വിമർശിച്ച നടി പാർവ്വതിക്ക് ചുട്ട മറുപടിയുമായി സംവിധായകൻ; തങ്ങൾ എത്തരം സിനിമ എടുക്കണം എന്ന് തീരുമാനിക്കുന്നത് പാർവ്വതിയോ പാർവ്വതിയുടെ സംഘടനയോ അല്ല; സ്ത്രീകൾക്ക് എന്തുമാകാമെന്നാണോ എന്നും വ്യാസൻ

എഫ്എഫ്‌കെയുടെ ഓപ്പൺ ഫോറത്തിൽ നടി പാർവ്വതി മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചു രംഗത്ത് വന്നിരുന്നു. കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാർവതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമർശകരും രംഗത്തു വന്നു. ഇപ്പോഴിതാ പാർവതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ കെ.പി രംഗത്ത്.

വ്യാസന്റെ കുറിപ്പ് വായിക്കാം

പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്.

അല്ലാതെ പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല. സെക്‌സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്. ഇതാണ് ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ? കുറച്ച് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP