Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സണ്ണിയെ തുണിയുടുപ്പിച്ച് ഡീസന്റാക്കിയത് ബോളിവുഡ്; തന്നെ സണ്ണിയുമായി താരതമ്യം ചെയ്യേണ്ട; താൻ നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല; സണ്ണി ലിയോണിനെതിരെ ആഞ്ഞടിച്ച് രാഖി സാവന്ത്

സണ്ണിയെ തുണിയുടുപ്പിച്ച് ഡീസന്റാക്കിയത് ബോളിവുഡ്; തന്നെ സണ്ണിയുമായി താരതമ്യം ചെയ്യേണ്ട; താൻ നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല; സണ്ണി ലിയോണിനെതിരെ ആഞ്ഞടിച്ച് രാഖി സാവന്ത്

വാക്കിലും അഭിനയത്തിലും ചൂട് നിലനിർത്താൻ ശ്രദ്ധിക്കുന്നരാഖി ഇടയ്ക്കിടെ വിവാദ പ്രതികരണവുമായി മാദ്ധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ പുതിയ ഇടം നേടിയ സണ്ണി ലിയോണിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് രാഖി.

ഒരു ഗാനരംഗത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുമ്പോൾ സണ്ണി ലിയോണിനെ പോലെയുള്ളവരുമായി മത്സരിക്കേണ്ടി വരില്ലേ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യമാണ് രാഖിയെ ചൊടിപ്പിച്ചത്. മാദ്ധ്യമ പ്രവർത്തകർ രാഖിയെ സണ്ണിലിയോണുമായി താരതമ്യം ചെയ്താണ് നടിയെ ദേഷ്യം പിടിപ്പിച്ചത്. അതോടെ സണ്ണിയെ തീർത്തും അപമാനിക്കുന്ന രീതിയിലാണ് രാഖി പ്രതികരിച്ചത്.

സണ്ണിയെ കൂടുതൽ തുണിയുടുപ്പിച്ച് ഡീസന്റാക്കിയതിലൂടെ ബോളിവുഡ് അവർക്ക് വലിയ ആനുകൂല്യമാണ് നൽകിയതെന്നും യഥാർത്ഥത്തിൽ അതൊരു പൊതുജനസേവനമാണെന്നും രാഖി തുറന്നടിച്ചു തന്നെ ഒരിക്കലും സണ്ണിയുമായി താരതമ്യം ചെയ്യരുത്. താൻ പ്രേക്ഷകഹൃദയം കീഴടക്കിയത് കഴിവുകൊണ്ടാണ്. നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടല്ല എന്നും രാഖി പറഞ്ഞു.

എന്നാൽ താൻ അതിസുന്ദരിയും സത്യസന്ധയും ആയതുകൊണ്ട് ജെന്നിഫർ ലോപ്പസുമായോ മഡോണയുമായോ തന്നെ താരതമ്യം ചെയ്യാമെന്നും രാഖി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.മറ്റു നടികളുമായി താരതമ്യം ചെയ്യുന്നത് രാഖിക്ക് അത്ര ഇഷ്ടമുള്ള കാര്യല്ല. നേരത്തെ കത്രീന കൈഫിനെയും വീണാമാലിക്കിനെയും താരം ഇത്തരത്തിൽ അധിക്ഷേപിച്ചിരുന്നു. നിരവധി ഹിന്ദി ചിത്രങ്ങളിലും ഐറ്റം നമ്പറുകളിലും അഭിനയിച്ചിട്ടുള്ള രാഖി കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP