Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമൽ നീരദ് ചിത്രത്തിൽ നിന്ന് അനു ഇമ്മാനുവൽ പുറത്ത്; പകരം ദുൽഖറിന് നായികയാവുന്നത് പുതുമുഖ താരം കാർത്തിക മുരളീധരൻ

അമൽ നീരദ് ചിത്രത്തിൽ നിന്ന് അനു ഇമ്മാനുവൽ പുറത്ത്; പകരം ദുൽഖറിന് നായികയാവുന്നത് പുതുമുഖ താരം കാർത്തിക മുരളീധരൻ

മൽ നീരദ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ അനു ഇമ്മാനുവലിനെ നായികയായി ഉറപ്പിച്ച് ഷൂ്ട്ടിങ് തുടങ്ങിയെങ്കിലും ഇപ്പോൾ അനു ചിത്രത്തിൽ നിന്ന് പുറത്തായെന്ന വാർത്തയാണ് വരുന്നത്. പകരം പുതുമുഖം കാർത്തികാ മുരളി നായികയായി എത്തുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു. അനുവിനെ വച്ച് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതിന് ശേഷമാണ് നായികയെ മാറ്റിയത്.

അനുവിന്റെ തെലുങ്ക് സിനിമയുടെ ഡേറ്റ് ക്ലാഷായതാണ് കാരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ജയറാം ചിത്രം 'സ്വപ്ന സഞ്ചാരി'യിലുടെ അഭിനയ ലോകത്തെത്തിയ അനു ഇമ്മാനുവെൽ അമേരിക്കയിലെ ഉപരിപഠനത്തിനു ശേഷം നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലുടെ നായികയായി അഭിനയിച്ചിരുന്നു.

കാർത്തിക മുരളീധരൻ എന്ന പുതുമുഖമാണ് ഇനി ചിത്രത്തിൽ ദുൽഖറിന്റെ നായികാ വേഷത്തിൽ എത്തുന്നത്. 'ത്രീ ഇഡിയറ്റ്സ്' 'പീ.കെ' തുടങ്ങിയ സുപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ ഛായഗ്രാഹകൻ സി.കെ മുരളിധരന്റെ മകളാണ് കാർത്തികാ മുരളീധരൻ. ബാംഗ്ലൂരിലെ സൃഷ്ടി സ്‌കുൾ ഓഫ് ആർട്ട്സിൽ ബിരുദ വിദ്യാർത്ഥിനിയായ കാർത്തികയുടെ ആദ്യ ചിത്രമാണിത്.

അമൽ നീരദും ദുൽഖറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് . 'അഞ്ചു സുന്ദരികൾ' എന്ന ആന്തോളജി ചിത്രത്തിലെ 'കുള്ളന്റെ ഭാര്യ'യായിരുന്നു ദുൽഖറും അമലും ആദ്യം ഒന്നിച്ച ചിത്രം. കോട്ടയത്തും പാലയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യുൾ
യുഎസിലായിരിക്കും ചിത്രീകരിക്കുക. 'പാവാട'യുടെ തിരക്കഥ ഒരുക്കിയ ഷിബിൽ ഫ്രാൻസിസാണ് ചിത്രത്തിനും തിരക്കഥ . സംഗീതം ഗോപി സുന്ദർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP