Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാളാണ് അദ്ദേഹം; സിനിമയിലെ കഥാപാത്രമോ സംഭഷണമോ നോക്കി വാപ്പച്ചിയെ വിലയിരുത്തരുത്; 'കസബ' സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി മമ്മൂട്ടിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ദുൽഖർ സൽമാൻ

സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാളാണ് അദ്ദേഹം; സിനിമയിലെ കഥാപാത്രമോ സംഭഷണമോ നോക്കി വാപ്പച്ചിയെ വിലയിരുത്തരുത്; 'കസബ' സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി മമ്മൂട്ടിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ദുൽഖർ സൽമാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമയിലെ കഥാപാത്രത്തെ നോക്കിയോ സംഭാഷണങ്ങൾ കൊണ്ടോ തന്റെ പിതാവായ മമ്മൂട്ടിയെ വിലയിരുത്തരുതെന്ന് ദുൽഖർ സൽമാൻ. തന്നെയും സഹോദരിയെയും എങ്ങനെയാണ് അദ്ദേഹം വളർത്തിയത് എന്നറിയാം. സ്ത്രീകൾക്കെതിരായി വരുന്ന ഒരു തീരുമാനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നോക്കിയോ അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുതെന്നും ദുൽഖർ പറഞ്ഞു. ന്യൂസ് 18ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസ് തുറന്നത്. നേരത്തെ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പേരിൽ മമ്മൂട്ടി ഏറെ വിമർശനം കേട്ടിരുന്നു. കസബ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ദുൽഖറിന്റെ പ്രതികരണം.

പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരായി ഒരുവാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പച്ചി.-ദുൽഖർ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്മാർ ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് താൻ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ലെന്നും അതുകൊണ്ട് ആ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ദുൽഖറിന്റെ മറുപടി.ഒരഭിപ്രായം പറയാൻ എളുപ്പമാണ്. എന്നാൽ വിവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതൽ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ'- ദുൽഖർ പറയുന്നു.

മമ്മൂട്ടിയുടെ വീട്ടിൽ, അദ്ദേഹം കൂടി പങ്കെടുത്ത യോഗത്തിൽ വച്ചാണല്ലോ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് എന്ന ചോദ്യത്തിന് തന്റെ വാപ്പച്ചിയെ തനിക്ക് നന്നായി അറിയാമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് തങ്ങളുടേത് എന്നുമായിരുന്നു ദുൽഖറിന്റെ മറുപടി.

സത്യത്തിൽ വാപ്പച്ചിയുടെ വലിയൊരു ആരാധകനാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ കാഴ്‌ച്ചപ്പാടിൽ അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ഒരു കുറവും തോന്നാറില്ല. കുടുംബത്തിലുള്ള ബാക്കിയുള്ളവർ വാപ്പച്ചിയുടെ സിനിമയിലെ ചെറിയ തെറ്റുകളൊക്കെ കണ്ടുപിടിക്കും എന്നാൽ ഞാനെപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തായിരിക്കും ഇതു പറഞ്ഞ് അമ്മ എന്നെ കളിയാക്കുമായിരുന്നു.

വാപ്പച്ചിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് സിനിമയിൽ വന്നപ്പോൾ എനിക്ക പ്രചോദനമായിരിക്കുന്നത്. അദ്ദേഹത്തെ സ്‌ക്രീനിൽ അതേപടി അനുകരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് ഒരു വേറിട്ട വ്യക്തിത്വം ബിഗ് സ്‌ക്രീനിൽ ഉണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. ഞാനൊരു സിനിമ തെരഞ്ഞെടുത്താൽ അതിനെക്കുറിച്ച് ഉപദേശിക്കാനോ അഭിപ്രായം പറയാനോ അദ്ദേഹം വരാറില്ല. അതെല്ലാം എന്റെ തീരുമാനമാണ് . ദുൽഖർ പറഞ്ഞു.ചെറുപ്പം മുതലെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ലെന്നും താരം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP