Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ അച്ഛൻ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല; അതിൽ ഒരു മാറ്റവും വരില്ല: ദുൽഖറിന്റെ ഹിന്ദി സിനിമയുടെ പ്രൊമോഷനുമായി മമ്മൂട്ടി എത്തുമെന്ന പ്രചരണം തള്ളി ദുൽഖർ സൽമാൻ തന്നെ രംഗത്ത്

എന്റെ അച്ഛൻ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല; അതിൽ ഒരു മാറ്റവും വരില്ല: ദുൽഖറിന്റെ ഹിന്ദി സിനിമയുടെ പ്രൊമോഷനുമായി മമ്മൂട്ടി എത്തുമെന്ന പ്രചരണം തള്ളി ദുൽഖർ സൽമാൻ തന്നെ രംഗത്ത്

ലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. കർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തന്റെ സിനിമാ ജീവിതത്തിന് വേണ്ടി തന്റെ പിതാവും നടനുമായ മമ്മൂട്ടി ഒരു പ്രൊമോഷനും നടത്താറില്ലെന്ന് വ്യക്തമാക്കുകയാണ് ദുൽഖർ.

ബോളിവുഡിലെ പ്രശസ്ത ട്രെഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരൺ ആദർശ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. നടൻ മമ്മൂട്ടി മകൻ ദുൽഖർ സൽമാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കർവാൻ പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നു. എന്നായിരുന്നു ട്വീറ്റ്. എന്നാൽ പ്രചരണങ്ങൾ സത്യമല്ലെന്ന് പറഞ്ഞ് ദുൽഖർ തന്നെ രംഗത്തെത്തി. തരണിന്റെ ട്വീറ്റിന് മറുപടി നൽകിയാണ് ദുൽഖർ അഭ്യൂഹങ്ങളെ തള്ളിയത്.

തികച്ചും തെറ്റായ വാർത്ത സാർ, എന്റെ അച്ഛൻ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. അതിൽ ഒരു മാറ്റവും വരില്ല. ആരോ പടച്ചുവിട്ട വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നാണ് ദുൽഖർ റീ ട്വീറ്റ് ചെയ്തത്.

ദുൽഖറിന്റെ ട്വീറ്റ് കണ്ട് തരൺ തന്റെ തെറ്റു തിരുത്തി. മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിക്കുന്നു. ഇത് റോണി സ്‌ക്രൂവാലയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. തെറ്റു തിരുത്തിയതിൽ നന്ദി- തരൺ ട്വീറ്റ് ചെയ്തു. മമ്മൂട്ടി മകനു വേമ്ടി പ്രൊമോഷൻ ചെയ്യന്നു എന്ന് രേത്തെയും വാർത്തകൾ വന്നിരുന്നു. ഇവർക്കെല്ലാമുള്ള മറുപടിയാണ് തരണിനുള്ള ട്വീറ്റിലൂടെ ദുൽഖർ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP