Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റൊരു പൊൻതൂവൽ കൂടി നേടി ദുൽഖർ; കേരളത്തിലെ ഏറ്റവും ആകർഷണമുള്ള പുരുഷനെന്ന പദവിയും നടനെ തേടിയെത്തി; തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഭാര്യയെന്ന് ദുൽഖർ

മറ്റൊരു പൊൻതൂവൽ കൂടി നേടി ദുൽഖർ; കേരളത്തിലെ ഏറ്റവും ആകർഷണമുള്ള പുരുഷനെന്ന പദവിയും നടനെ തേടിയെത്തി; തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഭാര്യയെന്ന് ദുൽഖർ

കെ കണ്മണി എന്ന ചിത്രതിലൂടെ തെന്നിന്ത്യയിലെ താരമായി മാറി കഴിഞ്ഞ ദുൽഖർ സൽമാനെ തേടി മറ്റൊരു പൊൻതൂവൽ കൂടി. മമ്മൂട്ടിയെക്കാൾ മികച്ച നടനാണ് മകനെന്ന രാംഗോപാൽ വർമ്മയുടെ പുകിലുകളും അതിന് പിന്നാലെയുണ്ടായ ചർച്ചകളും ചൂടി പ്പിടിച്ചിരിക്കുകയാണ് നടനെ തേടി കേരളത്തിലെ ഏറ്റവും ആകർഷണമുള്ള പുരുഷൻ എന്ന പദവി എത്തിയത്.

മമ്മൂട്ടിയുടെ മകൻ എന്ന നിലക്കല്ലാതെ അച്ഛനെക്കാൾ മികച്ച മകൻ എന്ന ബഹുമതി അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിലും ഉണ്ടെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ് നടൻ. കൊച്ചി ടൈംസിന്റെയാണ് ഈ കണ്ടെത്തൽ. തുടർച്ചയായി രണ്ടാം തവണയാണ് ദുൽഖറിനെ ഏറ്റവും ആകർഷണമുള്ള പുരുഷനായി തിരഞ്ഞെടുക്കുന്നത്. എന്താണ് ഈ ലക്കിന്റെ രഹസ്യം എന്ന് ചോദിച്ചപ്പോൾ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലെന്നായിരുന്നു ദുൽഖറിന്റെ ആദ്യ പ്രതികരണം. താൻ അത്ര വലിയ ആകർഷണമാണെന്നൊന്നും തോന്നുന്നില്ല. അങ്ങനെയെങ്കിൽ ആ ക്രെഡിറ്റ് ഭാര്യയ്ക്കുള്ളതാണെന്നാണ് പിന്നാലെ നടൻ വ്യക്തമാക്കിയത്.

മുടി വെട്ടി ഒതുക്കാനും ഷേവ് ചെയ്യാനും ലുക്ക് നിലനിർത്താനും ഭാര്യ എപ്പോഴും പറയുമത്രെ. അതുകൊണ്ടാവാം താൻ ഏറ്റവും ആകർഷണമുള്ള പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ദുൽഖറിന്റെ പക്ഷം. സൗന്ദര്യം നിലനിർത്തുന്ന കാര്യത്തിൽ വാപ്പച്ചി മമ്മൂട്ടിയിൽ നിന്ന് ടിപ്‌സ് സ്വീകരിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒരിക്കലും തനിക്ക് വാപ്പച്ചിയെ പോലെ ആകാൻ കഴിയില്ലെന്നായിരുന്നു താര പുത്രന്റെ പ്രതികരണം.

കഠിനമായി പരിശ്രമിക്കുന്ന ആളാണ് വാപ്പച്ചി. അതുപോലെയൊക്കെ ചെയ്യണം എന്നുണ്ട്. പക്ഷെ എനിക്കതുപോലെ ചെയ്യാൻ ആകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് ദുൽഖർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP