Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂപ്പർ താരങ്ങൾക്ക് പിന്നാലെ സ്വന്തമായി വെബ്‌സൈറ്റ് തുറന്ന് ദുൽഖറും; ഒഫിഷ്യൽ വെബ്‌സൈറ്റിന്റെ ലോഞ്ചിങ് നടന്റെ പിറന്നാൾ ദിനത്തിൽ

സൂപ്പർ താരങ്ങൾക്ക് പിന്നാലെ സ്വന്തമായി വെബ്‌സൈറ്റ് തുറന്ന് ദുൽഖറും; ഒഫിഷ്യൽ വെബ്‌സൈറ്റിന്റെ ലോഞ്ചിങ് നടന്റെ പിറന്നാൾ ദിനത്തിൽ

ഫേസ്‌ബുക്ക് ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലെല്ലാം സജീവമായ ദുൽഖർ സ്വന്തമായി വെബ്സൈറ്റും തുടങ്ങുന്നു.http://www.dulquer.com/ എന്നതാണ് അഡ്രസ്. ദുൽഖറിന്റെ പിറന്നാൾ ദിനമായ ജൂലൈ 28നാവും ലോഞ്ചിങ്. വെബ്‌സൈറ്റ് തുടങ്ങുന്നതോടെ ദുൽഖറിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ ഒഫീഷ്യൽ സൈറ്റിൽ നിന്ന് ലഭ്യമാവും.

മമ്മൂട്ടി, മോഹൻലാൽ ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊക്കെ ഒഫിഷ്യൽ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഈ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ന്യൂജനറേഷൻ താരങ്ങൾക്കിടിയിലെ താരമായ ഡിക്യു വെബ്‌സൈറ്റുമായി രംഗത്തെത്തുന്നത്.

ഈ അഡ്രസിൽ സൈറ്റ് ലഭ്യമാണെങ്കിലും ഏറ്റവും പ്രാഥമിക വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. പണി പൂർത്തിയാക്കി ഔദ്യോഗിക ലോഞ്ചിംഗിന് ഇനി അവശേഷിക്കുന്ന ദിവസങ്ങളുടെ എണ്ണവും നൽകിയിട്ടുണ്ട്.

മലയാള സിനിമാ നടന്മാരിൽ ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ലൈക്കുകൾ ഉള്ളത് ഇപ്പോൾ ദുൽഖറിനാണ്. 41.9 ലക്ഷം ലൈക്കുകളാണ് ഫേസ്‌ബുക്കിൽ ദുൽഖറിന് ഉള്ളത്. ഫേസ്‌ബുക്കിൽ 40 ലക്ഷത്തിന് മുകളിൽ ലൈക്കുകൾ മലയാളത്തിലെ പുരുഷ താരങ്ങളിൽ മറ്റാർക്കുമില്ല. രണ്ടാം സ്ഥാനത്തുള്ള മോഹൻലാലിന് 37.2 ലക്ഷം ലൈക്കുകളാണ് ഫേസ്‌ബുക്കിൽ ഉള്ളത്.

ട്വിറ്ററിൽ 3.8 ലക്ഷം ഫോളോവേഴ്സാണ് ദുൽഖറിനുള്ളത്. ഫോട്ടോ ഷെയറിങ് നെറ്റ്‌വർക്കായ ഇൻസ്റ്റഗ്രാമിൽ 4.39 ലക്ഷം ഫോളോവേഴ്സുമുണ്ട് ദുൽഖറിന്. മമ്മൂട്ടി, മോഹൻലാൽ ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊക്കെ ഒഫിഷ്യൽ വെബ്സൈറ്റ് ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP