Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളെപ്പോലുള്ളവരെ എനിക്ക് ഒന്നും ബോധിപ്പിക്കാനില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ദുൽഖർ; അധിക്ഷേപ കമന്റിടുന്നവരെ ദുരിതാശ്വാസ ക്യംപിന്റെ അടുത്ത് പോലും കാണാറില്ലെന്നും നടൻ

നിങ്ങളെപ്പോലുള്ളവരെ എനിക്ക് ഒന്നും ബോധിപ്പിക്കാനില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ദുൽഖർ; അധിക്ഷേപ കമന്റിടുന്നവരെ ദുരിതാശ്വാസ ക്യംപിന്റെ അടുത്ത് പോലും കാണാറില്ലെന്നും നടൻ

കൊച്ചി: കേരളം പ്രളയക്കെടുതിയിൽപ്പെട്ടുഴലുമ്പോൾ നാട്ടിലില്ലാതെ പോയതിൽ താൻ ദുഃഖിക്കുന്നു എന്ന് പറഞ്ഞു ഫേസ്‌ബുക്കിൽ കുറിപ്പിട്ട ദുൽഖർ സൽമാനെതിരെ അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും എന്തെങ്കിലും വിവരങ്ങൾ എത്തിക്കണമെങ്കിൽ പറയണമെന്നും രാവിലെ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ദുൽഖർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ദുൽഖറിന്റെ ഈ പോസ്റ്റിന് കടുത്ത അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. ദുൽഖറിനെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ടില്ലല്ലോ എന്ന ചോദ്യം ഉയർത്തുകയാണ് പലരും ചെയ്തത്.

ഈ പശ്ചാത്തലത്തിലാണ് ദുൽഖർ മറുപടിയുമായി രംഗത്ത് വന്നത്. നാട്ടിൽ ഇല്ല എന്നതുകൊണ്ട് താൻ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഈ സമയത്തെങ്കിലും ഉള്ളിലെ വെറുപ്പും നെഗറ്റിവിറ്റികളും മുൻവിധികളും മാറ്റിവയ്ക്കണമെന്നും ദുൽഖർ കുറിച്ചു.

ദുൽഖറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'ഞാൻ കേരളത്തിൽ ഇല്ലാത്തതുകൊണ്ട് സഹായിക്കാൻ കഴിയില്ല എന്ന് ചിന്തിക്കുന്നവരോട് എനിക്ക് യാതൊന്നും പറയാനില്ല. നിങ്ങളെപ്പോലുള്ളർക്ക് മുന്നിൽ എനിക്ക് യാതൊന്നും ബോധിപ്പിക്കാനില്ല. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവർത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുൻവിധികളും മാറ്റിവയ്ക്കണം. ഇത്തരം കമന്റിടുന്നവരാരെയും ദുരിതാശ്വാസ ക്യംപിന്റെ അടുത്ത് പോലും കാണാറില്ല. മറ്റുള്ളവരെ ഇത്തരത്തിൽ ആക്രമിക്കുന്നത് വഴി നിങ്ങൾ ഒരിക്കലും അവരെക്കാൾ മികച്ചതാവില്ല'.

നേരത്തെ ദുൽഖർ സൽമാനും മമ്മൂട്ടിയും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ദുൽഖർ 10 ലക്ഷവും, മമ്മൂട്ടി 15 ലക്ഷവുമാണ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP