Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെമിനി ഗണേശന്റെ വേഷം അവതരിപ്പിക്കാൻ ദുൽഖർ തെലുങ്കിലേക്ക്; നടനെത്തുന്നത് സാവിത്രിയുടെ ജീവചരിത്രം പറയുന്ന സിനിമയിൽ

ജെമിനി ഗണേശന്റെ വേഷം അവതരിപ്പിക്കാൻ ദുൽഖർ തെലുങ്കിലേക്ക്; നടനെത്തുന്നത് സാവിത്രിയുടെ ജീവചരിത്രം പറയുന്ന സിനിമയിൽ

യുവതാരങ്ങളുടെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും സജീവമാവാൻ പോവുകയാണ്. അതിഥി വേഷത്തിലാണ് ദുൽഖർ സൽമാൻ തെലുങ്ക് ചിത്രത്തിൽ എത്തുന്നതാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന വേഷമാണ് തെലുങ്ക് പ്രവേശനത്തിനായി ദുൽഖർ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രമുഖ തമിഴ് ചലച്ചിത്രതാരമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ എത്തുക. 84ാം വയസിൽ 2005ൽ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയിലാണ് ദുൽഖർ ജെമിനി ഗണേശനാവുക.

'യെവഡേ സുബ്രഹ്മണ്യം' എന്ന ചിത്രം സംവിധാനം ചെയ്ത നാഗ് അശ്വിൻ ഒരുക്കുന്ന സിനിമയുടെ പേര് 'മഹാനദി' എന്നാണ്. സാവിത്രിയുടെ ജീവിതത്തിലെ പ്രധാന സ്വാധീനങ്ങളിലൊന്നായിരുന്നു ജെമിനി ഗണേശൻ എന്നതിനാൽ സിനിമയിൽ ഏറെ പ്രാധാന്യമുള്ള വേഷമായിരിക്കും ദുൽഖറിന്റേത്.

മലയാളി താരം കീർത്തി സുരേഷാണ് സാവിത്രിയുടെ റോളിൽ എത്തുക. എന്നാൽ സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളായ എൻടിആറായും (എൻ.ടി.രാമറാവു) എഎൻആറായും (അക്കിനേനി നാഗേശ്വര റാവു) ആരൊക്കെ എത്തുമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റൊരു പ്രധാന കഥാപാത്രമായി സാമന്ത എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP