Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലർക്കും അറിയില്ലായിരുന്നു; അച്ഛന്റെ പാരമ്പര്യം ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്ന് ദുൽഖർ സൽമാൻ; അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളർന്നുവന്നതെന്നും ഡി.ക്യൂ

മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലർക്കും അറിയില്ലായിരുന്നു; അച്ഛന്റെ പാരമ്പര്യം ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്ന് ദുൽഖർ സൽമാൻ; അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളർന്നുവന്നതെന്നും ഡി.ക്യൂ

തിരുവനന്തപുരം: രാഷ്ട്രീയത്തിലെന്ന പോലെ മലയാള സിനിമയിലും മക്കൾ വാഴ്‌ച്ചയുടെ സമയമാണ് ഇപ്പോൾ. പൃഥ്വിരാജും, ദുൽഖരും, ഫഹദ് ഫാസിലും അടക്കമുള്ള നടന്മാർ ഈ പാരമ്പര്യ തുടർച്ചയുടെ വക്താക്കളാണ്. ഇപ്പോൾ മോഹൻലാലിന്റെ പിന്തുണയിൽ പ്രണവ് മോഹൻലാലും സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, പിതാവിന്റെ പിന്തണയില്ലാതെ മലയാള സിനിമയിൽ സ്വന്തം നിലയിൽ എത്തിയ നടനാണ് ദുൽഖർ. ഇക്കാര്യം തുറന്നു പറയാനും അദ്ദേഹം തയ്യാറായി.

മമ്മൂട്ടിയെന്ന അച്ഛന്റെ പാരമ്പര്യം തനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്നാണ് ദുൽഖർ വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിൽ താൻ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലർക്കും അറിയുമായിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവതാരത്തിന്റെ പ്രതികരണം. സിനിമയിലെ സ്വജനപക്ഷപാതത്തേക്കുറിച്ചുള്ള ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ.

എന്റെ അച്ഛന്റെ സിനിമയിലെ പാരമ്പര്യം എനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളർന്നുവന്നത്. എങ്കിലും എനിക്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ അച്ഛന്റെ ബന്ധം സഹായിച്ചിട്ടുണ്ടാവണം. അതിനുശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. മലയാള സിനിമയിൽ രണ്ടാം തലമുറയിലെ അധികം പേരൊന്നും ഇങ്ങനെ കരിയറിൽ വിജയിച്ചിട്ടില്ല. ദുൽഖർ സൽമാൻ പറഞ്ഞു.

ബോളിവുഡ് പ്രവേശനത്തെക്കുറിച്ചും ദുൽഖർ പ്രതികരിച്ചു. ഏതു തരം റോളാണ് ബോളിവുഡിൽ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് കണ്ടു മടുത്തപോലെ ബോളിവുഡിൽ ഇനിയൊരു മലയാളി ഹിന്ദിക്കാരനാവാനില്ലെന്നായിരുന്നു മറുപടി. പ്രാദേശിക അതിർവരമ്പുകളില്ലാതെ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇതിന് ആദ്യം വേണ്ടത് തന്റെ ഹിന്ദിയിലുള്ള പരിഞ്ജ്ഞാനം മെച്ചപ്പെടുത്തുകയാണ്. അതിനെ ആശ്രയിച്ചായിരിക്കും തന്റെ ബോളിവുഡ് കരിയറിലെ ഭാവിയെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP