Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്ഷനും കട്ടിനുമിടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക; കട്ട് കഴിഞ്ഞാൽ മോശം നടനാണെന്നും; ദുൽഖറിന് വാപ്പച്ചിയിൽ നിന്ന് ലഭിച്ച ഉപദേശം ഇങ്ങനെ; തന്റെ അഭിനയജീവിതത്തിലെ മികച്ച ഉപദേശം പങ്ക് വച്ച് ദുൽഖർ

ആക്ഷനും കട്ടിനുമിടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക; കട്ട് കഴിഞ്ഞാൽ മോശം നടനാണെന്നും; ദുൽഖറിന് വാപ്പച്ചിയിൽ നിന്ന് ലഭിച്ച ഉപദേശം ഇങ്ങനെ; തന്റെ അഭിനയജീവിതത്തിലെ മികച്ച ഉപദേശം പങ്ക് വച്ച് ദുൽഖർ

മെഗസ്സ്റ്റാർ മമ്മൂട്ടിയുടെ ഐഡന്റിയിൽ മലയാള സിനിമയിൽ എത്തിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്താൻ കഴിഞ്ഞ നടനാണ് ദുൽഖർ. മികച്ച വ്യത്യസ്തമായ ഒരുപാട് നല്ല കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് ദുൽഖർ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി ആരാധകരുടെ കുഞ്ഞിക്കയായി മാറാൻ ദുൽഖറിന് സാധിച്ചു.അഭിനയത്തിൽ മമ്മൂട്ടിയുടെ ശൈലി പിന്തുടരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഗൗരവമായി എടുക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ.ഒരു എഫ് എം റേഡിയോയുമായുള്ള അഭിമുഖത്തിൽ ആണ് ദുൽഖർ തനിക്ക് അഭിനയ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച ഉപദേശത്തെക്കുറിച്ച് മനസ് തുറന്നത്.

ആക്ഷനും കട്ടിനുമിടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതണം. എന്നാൽ കട്ടു കഴിഞ്ഞാൽ സ്വയം ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന്ും കരുതണമെന്ന് വാപ്പച്ചി പറഞ്ഞതായാണ് ദുൽഖർ അറിയച്ചത്.. 

കർവാന്റെ സംവിധായകൻ ആകർഷ് ഖുരാന, സഹതാരം മിഥില പാൽക്കർ എന്നിവർ ക്കൊപ്പമാണ് ദുൽഖറെത്തിയത്. കഴിഞ്ഞ ആഴ്‌ച്ചയിൽ തീയേറ്ററുകളിലെത്തിയ കർവാൻ മികച്ച പ്രതികരണമാണ് നേടുന്നത്. സോയാ ഫാക്ടറാണ് റിലീസിന് തയ്യാറെടുക്കുന്ന അടുത്ത ചിത്രം.

അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. സോനം കപൂറാണ് ദുൽഖറിന്റെ നായികയായെത്തുന്നത്. പി ആർ എക്സിക്യൂട്ടീവ് സോയ സിങ് സോളങ്കിയുടെ ജീവിതകഥയാണ് സിനിമയുടെ ഇതിവൃത്തം. അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP