Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ മൗറിഷ്യസ് കമ്പനിക്ക് വിറ്റതിൽ വമ്പൻ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ; 73.6 കോടിയുടെ ക്രമക്കേട് നടത്തിയന് ഉടമകളായ ഷാരുഖിനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ മൗറിഷ്യസ് കമ്പനിക്ക് വിറ്റതിൽ വമ്പൻ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ; 73.6 കോടിയുടെ ക്രമക്കേട് നടത്തിയന് ഉടമകളായ ഷാരുഖിനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ മൗറിഷ്യസ് കമ്പനിക്ക് വിറ്റതിൽ വമ്പൻ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഉടമകളായ ഷാരൂഖിനും ഭാര്യക്ക്ുമെതിരെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ നോട്ടീസ് അയച്ചു. സംഭവം സ്ഥിരീകരിച്ചതോടെയാണ് കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന്റെ ഉടമകളായ ഷാരുഖ് ഖാൻ, ഭാര്യ ഗൗരി, നടി ജൂഹി ചൗല എന്നിവർക്കെതിരെ നോട്ടീസ് അയച്ചത്.

ഓഹരികൾ യഥാർത്ഥ വിലയിലും കുറഞ്ഞ തുകയ്ക്കാണ് മൗറീഷ്യസ് കമ്പനിക്ക് വിറ്റതെന്നാണ് ആരോപണം. ഇതോടെ വിദേശ കറൻസി വിനിമയത്തിൽ 73.6 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തൽകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2009-ലും 2010-ലും മൗറീഷ്യസ് കേന്ദ്രമായുള്ള സീ ഐലൻഡ് ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഓഹരിവിറ്റതിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.

80 മുതൽ 90 രൂപ വരെ ഓഹരി മൂല്യമുണ്ടായിരുന്ന ഓഹരികൾ 10 രൂപയ്ക്ക് വില്പന നടത്തിയെന്നാണു കേസ്. ഇതു രണ്ടാം തവണയാണു കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആരോപണമുയരുന്നത്. മുമ്പു 100 കോടി രൂപയുടെ ഇടപാടിൽ വിദേശനാണ്യവിനിമയ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം കോൽക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP