Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബനവീരൻ ഇമ്രാൻ ഹാഷ്മി അസ്ഹറുദ്ദീനാകുന്നു; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ചുംബനവീരൻ ഇമ്രാൻ ഹാഷ്മി അസ്ഹറുദ്ദീനാകുന്നു; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

കോഴ വിവാദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡിലെ ചുംബന വീരൻ ഇമ്രാൻ ഹാഷ്മിയാണ് അസ്ഹറുദ്ദീന്റെ വേഷമിടുന്നത്. അസ്ഹറിനെ ഏറെ നാളായി അടുത്തറിയുന്ന സംവിധായകൻ ടോണി ഡിസൂസയാണ് സിനിമയൊരുക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും മികച്ച നായകരിൽ ഒരാളെന്ന നിലയിൽ നിന്നും കോഴ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വെറുക്കപ്പെട്ടവരുടെ താഴ്‌വരയിലേക്ക് കാലിടറി വീണ മുഹമ്മദ് അസ്ഹറുദ്ദീന്റെ പതിനേഴാം വയസു മുതലുള്ള ജീവിതമാണ് സിനിമ പകർത്തുന്നത്.

ക്രിക്കറ്റിനായിരിക്കും സ്വാഭാവിക മുൻതൂക്കം ലഭിക്കുകയെങ്കിലും അസ്ഹറുദ്ദീന്റെ ജീവിതമാകും സിനിമ പറയുകയെന്നും അതിനാൽ തന്നെ നായക കഥാപാത്രം തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.

ആവേശഭരിതമായ ഒരു ജീവിതം നയിച്ച അപൂർവ്വം ചില കായികതാരങ്ങളിലൊരാളാണ് അസ്!ഹർ. കേവലം രണ്ടര മണിക്കൂർ സമയത്തിനുള്ളിൽ ആ ജീവിതം പകർത്തുക ദുഷ്‌കരമാണ്. അതുകൊണ്ടു തന്നെ ഏറെ കൂടിയാലോചനകൾക്കു ശേഷം വ്യക്തമായ ഒരു പദ്ധതിയുമായാണ് തങ്ങൾ ചിത്രീകരണത്തിലേക്ക് നീങ്ങുന്നതെന്നും ഹാഷ്മി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP