Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാളി സുന്ദരി ഇന സഹ വീണ്ടും മലയാളത്തിൽ; യു ടു ബ്രൂട്ടസിൽ +2 വിദ്യാർത്ഥിനിയായി നടി

ബംഗാളി സുന്ദരി ഇന സഹ വീണ്ടും മലയാളത്തിൽ; യു ടു ബ്രൂട്ടസിൽ +2 വിദ്യാർത്ഥിനിയായി നടി

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി എത്തിയ ഇനാ സാഹ വീണ്ടും മലയാളത്തിൽ എത്തുന്നു. രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന യൂ ടൂ ബ്രൂട്ടസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇന അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ കേരളത്തിൽ ജനിച്ച് വളർന്ന ഒരു ലക്‌നൗ സ്വദേശിനിയായ +2 വിദ്യാർത്ഥിനിയായാണ് ഇന വേഷമിടുന്നത്. ചിത്രത്തിൽ ആറ് നായകന്മാരും അഞ്ച് നായികമാരുമാണ് ഉള്ളത്. 

ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവരും നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നു. ആസിഫ് അലി, അജു വർഗീസ്, അനു മോഹൻ, ടോവിനോ തോമസ് എന്നിവരാണ് നായക നിരയിൽ. യുവതാരങ്ങൾക്ക് പുറമെ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

മാതാപിതാക്കൾ യു.പിയിൽ നിന്നാണെങ്കിലും ഇനയുടെ കഥാപാത്രം ജനിച്ചതും വളരുന്നതും കേരളത്തിലാണ്. കൊച്ചിയിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം. വീട്ടിൽ ഹിന്ദിയും പുറത്ത് മലയാളവുമാണ് ഇനയുടെ കഥാപാത്രം സംസാരിക്കുക. തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'.

നോർത്ത് ഇന്ത്യൻ ലുക്കുള്ള നടിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഇനയെ കാസ്റ്റ് ചെയ്യാൻ കാരണമെന്ന് സംവിധായകൻ രൂപേഷ് പറഞ്ഞു. മലയാളി നായികമാരേക്കാൾ നന്നായി ഇന സാഹ മലയാളം സംഭാഷണങ്ങൾ തെറ്റ് കൂടാതെ പറയുന്നുണ്ടെന്നും രൂപേഷ് പീതാംബരൻ പറഞ്ഞു. ഹിന്ദിയും മലയാളവും ഇടകലർത്തി സംസാരിക്കുന്ന കഥാപാത്രമാണ് ഇന സാഹയുടേത്.അടുത്ത വർഷം ആദ്യം തൃശൂരിൽ ഷൂട്ടിങ് ആരംഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP