Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനേജ് ചെയ്തവർ ഫേസ്‌ബുക്ക് പേജ് അടിച്ചുമാറ്റി; വേറെ പേരിട്ട് പേജ് പബ്ലിഷ് ചെയ്യാൻ ശ്രമിച്ചു: കള്ളത്തരം കണ്ടെത്തി തിരിച്ചുപിടിച്ചു: വിശ്വസിച്ചേൽപ്പിച്ചവർ പണി തന്ന കഥ പറഞ്ഞു ഗായിക ജ്യോത്സ്‌ന

മാനേജ് ചെയ്തവർ ഫേസ്‌ബുക്ക് പേജ് അടിച്ചുമാറ്റി; വേറെ പേരിട്ട് പേജ് പബ്ലിഷ് ചെയ്യാൻ ശ്രമിച്ചു: കള്ളത്തരം കണ്ടെത്തി തിരിച്ചുപിടിച്ചു: വിശ്വസിച്ചേൽപ്പിച്ചവർ പണി തന്ന കഥ പറഞ്ഞു ഗായിക ജ്യോത്സ്‌ന

തിരുവനന്തപുരം: മാനേജ് ചെയ്തവർ ഫേസ്‌ബുക്ക് പേജ് അടിച്ചുമാറ്റിയ കഥ പറഞ്ഞു ഗായിക ജ്യോത്സ്‌നയുടെ വീഡിയോ. അടിച്ചുമാറ്റിയ പേജ് തിരിച്ചുപിടിച്ച ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണമെന്ന ആവശ്യവുമായി ജ്യോത്സ്‌നയുടെ വീഡിയോ എത്തിയത്.

പാട്ടുകൾ, കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങൾ, മകന്റെ പിറന്നാൾ ചിത്രങ്ങൾ, ലഭിച്ച ബഹുമതികൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ പോസ്റ്റ് ചെയ്തിരുന്ന പേജാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏൽപിച്ചവർ അടിച്ചുമാറ്റാൻ ശ്രമിച്ചത്.

അഞ്ചുലക്ഷത്തിലധികം ലൈക്കുകളുള്ള പേജാണ് പെട്ടെന്ന് ഒരു ദിവസം കാണാതായത്. ഇതേപോലെ കുറേ പേജുകൾ നഷ്ടപ്പെട്ടെന്നും പുതിയത് തുടങ്ങണമെന്നുമായിരുന്നു സോഷ്യൽ മീഡിയ മാനേജർ പറഞ്ഞത്. ഇതിൽ അപാകത തോന്നിയ ജ്യോത്സ്‌ന അന്വേഷണം തുടങ്ങി സത്യം തിരിച്ചറിയുകയായിരുന്നു.

ഈ പേജ് പേരുമാറ്റി മറ്റൊരു പേരിൽ പബ്ലിഷ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പേജിന്റെ അഡ്‌മിൻസ്. എന്തായാലും ഇനി ആർക്കും ഇത്തരം പ്രശ്‌നമുണ്ടാകാതിരിക്കാൻ വേണ്ടിയാണു വീഡിയോ അപ്‌ലോഡ് ചെയ്യുന്നതെന്നും ജ്യോത്സ്‌ന വ്യക്തമാക്കി. പണം വാങ്ങി തട്ടിപ്പു നടത്തിയ സോഷ്യൽ മീഡിയ മാനേജർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജ്യോത്സ്‌ന അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP