Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുത്ത ഓവർകോട്ട് അണിഞ്ഞ് ഫഹദ്; പൊന്നിൻ നിറമുള്ള ലാച്ചയണിഞ്ഞ് നസ്രിയയും; ആലപ്പുഴയിലെ സത്കാരത്തിൽ താര രാജാക്കന്മാരും താരസുന്ദരികളും ഒഴുകിയെത്തി

കറുത്ത ഓവർകോട്ട് അണിഞ്ഞ് ഫഹദ്; പൊന്നിൻ നിറമുള്ള ലാച്ചയണിഞ്ഞ് നസ്രിയയും; ആലപ്പുഴയിലെ സത്കാരത്തിൽ താര രാജാക്കന്മാരും താരസുന്ദരികളും ഒഴുകിയെത്തി

ന്നലെ നടന്ന യുവതാരങ്ങളായ ഫഹദ് ഫാസിൽ നസ്രിയ ദമ്പതികളുടെ വിവാഹ റിസംപ്ഷൻ താരനക്ഷത്രങ്ങൾ കൊണ്ട് സമ്പന്നമായ ഒരു രാവായി മാറുകയായിരുന്നു. ആലപ്പുഴയിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ സിനിമാ ലോകത്തെ താരകാജാക്കന്മാരും താരസുന്ദരികളും ഒഴുകിയെത്തി.

മാദ്ധ്യമങ്ങൾക്ക് പോലും പ്രവേശനം വിലക്കിയിരുന്ന ചടങ്ങിന് കനത്ത സുരക്ഷയിലാണ് സംഘടിപ്പിച്ചത്. എങ്കിലും താരങ്ങളെ കാണാനായി നിരവധി പേരാണ് ചടങ്ങ് നടന്ന സ്ഥലത്ത് എത്തിയത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് മുന്നിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പൊന്നിൻ നിറമുള്ള ലാച്ചയണിഞ്ഞ് നസ്രിയയും കറുത്ത ഓവർകോട്ടണിഞ്ഞ് ഫഹദും എത്തി.

വിവാഹവേദിയായ പാതിരപ്പള്ളി വിജയ കാംലോട്ട് കൺവൻഷൻ സെന്റൻ ഇന്നലെ സിനിമയുടെ വിസ്മയം ലോകം തീർക്കുകയായിരുന്നു. ഫാസിലിന്റെയും ഫഹദിന്റെയും സുഹൃത്തുക്കളായ ചലച്ചിത്രലോകം ഒരുമിച്ചപ്പോൾ മലയാള സിനിമയുടെ തലമുറകളുടെ മഹാസംഗമത്തിനും വിവാഹ സൽക്കാരം വേദിയായി. മമ്മൂട്ടി അടക്കം മലയാള സിനിമയുടെ വിവിധ മേഖലകളിലുള്ളവർ ചടങ്ങിൽ എത്തി.

നീലരാവിൽ ഇന്നു നിന്റെ താരഹാരം ഇളകിയെന്ന കുടുംബസമേതത്തിലെ ഗാനം ആലപിച്ചു രംഗം കൊഴുപ്പിച്ചാണു സിനിമാ നടൻ മനോജ് കെ. ജയൻ ആശംസ ഗംഭീരമാക്കിയത്. സംവിധായകൻ സിദ്ദിക്കിനായിരുന്നു അവതാരകന്റെ ദൗത്യം.

മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. മുനീർ തുടങ്ങിയവർ ആശംസകളുമയി എത്തി. വൈകിട്ട് ആറരയോടെ ആരംഭിച്ച വിവാഹ സൽക്കാരം രാത്രി പത്തു മണിയോടെയാണ് അവസാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP