Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫഹദ് ഫാസിലും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്നു; ചിത്രം ക്യാമ്പസ് ലൗസ്റ്റോറിയെന്നു സൂചന; താര നിർണയം പുരോഗമിക്കുന്നു

ഫഹദ് ഫാസിലും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്നു; ചിത്രം ക്യാമ്പസ് ലൗസ്റ്റോറിയെന്നു സൂചന; താര നിർണയം പുരോഗമിക്കുന്നു

ന്യൂജനറേഷൻ സിനിമകളിൽ നായക സങ്കൽപങ്ങൾ പൊളിച്ചടുക്കിയായിരുന്നു ഫഹദിന്റെ സെക്കന്റ് ഇന്നിങ്ങ്‌സിന്റെ തുടക്കം. ഫഹദ് തന്റെ കരിയറിൽ ആദ്യമായി കലാലയം പശ്ചാത്തലമാക്കുന്ന ഒരു പ്രണയകഥയിൽ അഭിനയിക്കാനൊരുങ്ങുന്നു എന്നാണ് വാർത്ത. റോഷൻ ആൻഡ്രൂസ് ആദ്യമായി ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് നിർവഹിക്കും. നിവിൻ പോളി നായകനാകുന്ന 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷമാവും റോഷൻ ഫഹദ് ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.

കലാലയകാലത്തിന് ശേഷം നമുക്ക് നഷ്ടം തോന്നുന്ന ചില കാര്യങ്ങളാണ് സിനിമയുടെ വിഷയമെന്നും പ്രണയകഥയാണ് പറയുന്നതെന്നും റോഷൻ ആൻഡ്രൂസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഫഹദ് ഒഴികെയുള്ള അഭിനേതാക്കളെക്കുറിച്ചും തീരുമാനമായിട്ടില്ലെന്നും റോഷൻ പറയുന്നു. ഫഹദിന്റെ കഥാപാത്രം കടന്നുപോകുന്ന വ്യത്യസ്ത കാലഘട്ടങ്ങളും അത് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ചിത്രമെന്നും ഗൗരവത്തിലാവില്ല കഥപറച്ചിലെന്നും തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു.

ഐതിഹ്യവും ചരിത്രവും ഇടകലർന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ജീവിതകഥയാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത പ്രോജക്ട്. ബോബി-സഞ്ജയ് തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനാവുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്.

മമ്മൂട്ടി നായകനായ 'മുന്നറിയിപ്പി'ന് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന 'ആയിരം കാണി', 'പാവാട'ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം, 'ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി'ക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം, 'തനി ഒരുവന്' ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്നിവയാണ് ഫഹദിന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകൾ. ശിവകാർത്തികേയൻ നായകനും നയൻതാര നായികയുമാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അഴതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP