Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫഹദ് ഫാസിലിന് വിവാഹ ശേഷം രാശി മോശമോ? നടന്‌ തുടർച്ചയായി പരാജയങ്ങൾ മാത്രം; കരാറൊപ്പിട്ട അഞ്ച് സിനിമകളുടെ അഡ്വാൻസ് തുക തിരികെ നല്കി മാതൃക കാട്ടി നടൻ

ഫഹദ് ഫാസിലിന് വിവാഹ ശേഷം രാശി മോശമോ? നടന്‌ തുടർച്ചയായി പരാജയങ്ങൾ മാത്രം; കരാറൊപ്പിട്ട അഞ്ച് സിനിമകളുടെ അഡ്വാൻസ് തുക തിരികെ നല്കി മാതൃക കാട്ടി നടൻ

വിവാഹത്തിന് ശേഷം നടൻ ഫഹദ് ഫാസിലിന്റെ രാശി മാറിയോ? മാറിയെന്നാണ് ഇപ്പോൾ പൊതുവേയുള്ള സംസാരം. കാരണം മറ്റൊന്നുമല്ല. നടൻ ചിത്രങ്ങളുടെ തുടർച്ചയായുള്ള പരാജയം തന്നെ കാരണം.കഴിഞ്ഞ രണ്ടു വർഷമായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുകയും കൂടുതൽ വിജയ ചിത്രങ്ങൾ ലഭിക്കുകയും ചെയ്ത താരമാണ് ഫഹദ് ഫാസിൽ. എന്നാൽ അടുത്തിടെയായി താരം അഭിനയിച്ച സിനിമകൾ എല്ലാം എട്ട് നിലയിലാണ് പൊട്ടിയത്. അതുകൊണ്ട് തന്നെ തിനിക്കിപ്പോൾ സമയം മോശമാണെന്ന് തിരിച്ചറിഞ്ഞ നടൻ കരാറൊപ്പിട്ട അഞ്ച് ചിത്രങ്ങളുടെ അഡ്വാൻസ് തുക മടക്കി കൊണ്ട് താരങ്ങൾക്കിടയിൽ മാതൃക കാട്ടിയിരിക്കുകയാണ്.

ഫഹദ് അഭിനയിച്ച, അടുത്തടുത്ത് റിലീസ് ചെയ്ത മണിരത്‌നം, ഇയ്യോബിന്റെ പുസ്തകം, മറിയം മുക്ക്, ഹരം എന്നിവ ബോക്സോഫീസിൽ തകർന്നതാണ് താരത്തെ ദുഃഖിപ്പിക്കുന്നത്. സിനിമയല്ലേ, നല്ല കാലവും ചീത്തക്കാലവുമുണ്ടാകും. എനിക്കിപ്പോൾ അത്ര നല്ല കാലമാണെന്നു തോന്നുന്നില്ല എന്നാണു ഫഹദ് തന്നെ സമ്മതിക്കുന്നത്.

എന്നാൽ എന്റെ ചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കട്ടെ, ആ അവസരത്തിൽ തീർച്ചയായും നിങ്ങളുടെ ചിത്രത്തിനാകും ഞാൻ മുൻഗണന നൽകുകസെന്നും ഫഹദ് പറയുന്നുണ്ട്. ഇയോബിന്റെ പുസ്തകം, മറിയം മുക്ക്, ഹരം എന്നീ നാല് ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നില്ല. ഇന്ത്യൻ സിനിമയിൽ രജനീകാന്ത് മാത്രമാണ് പണം തിരിച്ചുനൽകി മാതൃക കാട്ടിയിട്ടുള്ളത്.

നാല് ലക്ഷം രൂപ അഡ്വാൻസ് തുക വാങ്ങി പറ്റിച്ചു എന്നൊരു ആരോപണം ഫഹദിനെതിരെ നിലവിലുണ്ട്. ആരോമ മണിയാണ് നടനെതിരെ ആരോപണം ഉച്ചയിച്ചത്.ഇത് നിലനില്‌ക്കെയാണ് നടൻ പണം തിരികെ നല്കുന്നത്.അമേരിക്കയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഫഹദ് ഫാസിൽ. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫഹദ് ഫാസിൽ പൂർത്തിയാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP