Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടുമൊരു മൾട്ടി സ്റ്റാർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു; കൈകോർക്കുന്നത് ദിലീപും ഫഹദും

വീണ്ടുമൊരു മൾട്ടി സ്റ്റാർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു; കൈകോർക്കുന്നത് ദിലീപും ഫഹദും

ടുത്തിടെയായി താരങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളെടുക്കാനാണ് മലയാള സംവിധായകന്മാർ ശ്രമിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി ചിത്രം പോലും പുറത്ത് വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. കൂടാതെ അനിൽ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌ക്കരാഃ, ലിജോയുടെ ഡബിൾ ബാരൽ, വൈശാഖിന്റെ കസിൻസ് എന്നീ ചിത്രങ്ങളിലെല്ലാം ഒന്നിൽ കൂടുതൽ നായകന്മാരാണുള്ളത്. ഇപ്പോളിതാ മറ്റൊരു മൾട്ടി സ്റ്റാർ ചിത്രത്തെപ്പറ്റിയും റിപ്പോർട്ടുകൾ വന്ന് തുടങ്ങി.

രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളത്തിലെ രണ്ട് മുൻ നിര നടന്മാരാണ്. ജനപ്രിയ നായകൻ ദിലീപും യുവതാരം ഫഹദ് ഫാസിലും. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ നടൻ മുരളി ഗോപിയാണ് ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു വേഷവും മുരളി അവതരിപ്പിക്കും.

സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റായിരുന്ന രതീഷ് അമ്പാട്ട് ഈ ചിത്രത്തിലൂടെ ഒരു സ്വതന്ത്ര സംവിധായകനാകാൻ ഒരുങ്ങുകയാണ്. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.പി സുകുമാർ ഒരുക്കുന്ന ചിത്രത്തിൽ ബിജുമേനോനോടൊപ്പവും ഫഹദ്ഫാസിൽ അഭിനയിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP