Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദിനൊപ്പമുള്ള അഭിനയം ആസ്വദിച്ച് രാധിക ആപ്‌തെ; ഇസം വിശേഷങ്ങൾ പങ്ക് വച്ച് നടി

ഫഹദിനൊപ്പമുള്ള അഭിനയം ആസ്വദിച്ച് രാധിക ആപ്‌തെ; ഇസം വിശേഷങ്ങൾ പങ്ക് വച്ച് നടി

ലയാളത്തിന്റെ ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലിനൊപ്പം ഉള്ള അഭിനയം ഏറെ ആസ്വദിക്കുകയാണ് തെന്നിന്ത്യൻ ബോളിവുഡ് നടി രാധിക ആപ്‌തെ. പ്രശസ്ത ചിത്രസംയോജകനായ വിനോദ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'ഇസം' എന്ന ചിത്രത്തിലാണ് ഈ ജോഡികൾ ഒന്നിക്കുന്നത്.

മുംബയിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഫഹദിനെ കുറിച്ച് താൻഅറിയുന്നതെന്നും അന്ന് മുതൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നതായും രാധിക പറഞ്ഞു. ഈ ആഗ്രഹം സഫലമായ ത്രില്ലിലായ നടി ഫഹദിനൊപ്പമുള്ള അഭിനയം താൻ ഏറെ ആസ്വദിക്കുന്നുവെന്നും പറഞ്ഞു.

നഗരജീവിതത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇസം. ഇഷ എന്ന ഐ.ടി പ്രാഫഷണലിന്റെ വേഷമാണ് രാധികയ്ക്ക്. രക്തചരിത്ര, ഷോർ ഇൻ ദി സിറ്റി, ഐ ആം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച രാധിക ഹിന്ദി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മൊഹിത് താക്കൽക്കറിന്റെ ആസക്ത എന്ന നാടക ട്രൂപ്പിലും അംഗമാണ്.

നഗരപശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ഇസത്തിൽ ഫഹദിന്റെ കാമുകിയുടെ വേഷമാണ് രാധിക ചെയ്യുന്നത്. ശ്രീകുമാർ (മറിമായം ഫെയിം) ലിയോണ, വിനോദ് ലാൽ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. വിനോദ് സുകുമാരൻ തന്നെ തിരക്കഥയും എഡിറ്റിങ്ങും നിർവഹിക്കുന്നു.പ്രശസ്തമായ തൈക്കൂടം ബാൻഡ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP