Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജ്യോത്സ്‌നയ്ക്കു പിന്നാലെ കാവ്യയുടെ പേരിലും ഫേസ്‌ബുക്ക് പേജിലെ തരികിട; വ്യാജ അക്കൗണ്ടുണ്ടാക്കി പ്രവർത്തിപ്പിച്ചയാൾ പിടിയിൽ

ജ്യോത്സ്‌നയ്ക്കു പിന്നാലെ കാവ്യയുടെ പേരിലും ഫേസ്‌ബുക്ക് പേജിലെ തരികിട; വ്യാജ അക്കൗണ്ടുണ്ടാക്കി പ്രവർത്തിപ്പിച്ചയാൾ പിടിയിൽ

കൊച്ചി: ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യാൻ ഏൽപ്പിച്ചവർ കൊടുത്ത പണിയിൽ വലഞ്ഞ ഗായിക ജ്യോത്സ്‌നയ്ക്കു പിന്നാലെ നടി കാവ്യ മാധവനും ഫേസ്‌ബുക്ക് വിവാദത്തിൽ. കാവ്യയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി പ്രവർത്തിപ്പിച്ചയാളെ പൊലീസ് പിടികൂടി.

പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കാവ്യ മാധവൻ സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിനു നൽകിയ പരാതിയെത്തുടർന്നാണു നടപടി.

നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു. നാലു വർഷമായി കാവ്യയുടെ പേരിൽ ഇയാൾ വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നു കണ്ടെത്തി. ഇവരും നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണു പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണു മാനേജ് ചെയ്തവർ ഫേസ്‌ബുക്ക് പേജ് അടിച്ചുമാറ്റി വേറെ പേരിട്ട് പേജ് പബ്ലിഷ് ചെയ്യാൻ ശ്രമിച്ച വിവരം ഗായിക ജ്യോത്സ്‌ന വെളിപ്പെടുത്തിയത്. കള്ളത്തരം കണ്ടെത്തി പേജ് തിരിച്ചുപിടിക്കുകയായിരുന്നു. വിശ്വസിച്ചേൽപ്പിച്ചവർ പണി തന്ന കഥ ഗായിക ജ്യോത്സ്ന വീഡിയോ സന്ദേശത്തിലൂടെയാണ് ആരാധകരെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP