Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരവുമായി തമിഴ് ഗാനരചയിതാവ് താമരൈ; വീട്ടിൽ നിന്നിറങ്ങിയപ്പോയ ഭർത്താവ് തിരികെ വരണമെന്നും മാപ്പ് പറയണമെന്നും ആവശ്യം

ഭർത്താവിന്റെ പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരവുമായി തമിഴ് ഗാനരചയിതാവ് താമരൈ; വീട്ടിൽ നിന്നിറങ്ങിയപ്പോയ ഭർത്താവ് തിരികെ വരണമെന്നും മാപ്പ് പറയണമെന്നും ആവശ്യം

മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന ഗാനം ഹിറ്റായതോടെ തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയായ തമിഴ് ഗാനരചയിതാവ് താമരൈ ഭർത്താവിനെതിരെ നിരാഹര സമരവുമായി രംഗത്ത്. തോഴൻ ത്യാഗുവെന്നും കോേമ്രഡ് ത്യാഗുവെന്നും അറിയപ്പെടുന്ന ഭർത്താവ് നാല് മാസം മുമ്പ് വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും അദ്ദേഹം തിരിച്ചുവന്ന് തന്നോടും മകനോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് താമരൈയുടെ സമരം.

ത്യാഗുവിന്റെ പാർട്ടി ഓഫീസിന് മുന്നിൽ നാല് ദിവസം മുമ്പാണ് താമരൈ നിരാഹാര സമരം തുടങ്ങിയത്. കഴിഞ്ഞ നവംബറിലാണ്
ത്യാഗു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ലെന്നും താമര പറഞ്ഞു. തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഒരു കമ്മറ്റിയെ നിയമിക്കണമെന്നും താമരൈ ആവശ്യപ്പെട്ടു.

എന്നാൽ തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നും ത്യാഗു വെളിപ്പെടുത്തി. ഇതു സംബന്ധിച്ചു താമരൈയ്ക്ക് മെയിൽ അയച്ചിരുന്നെനും അതിനു മറുപടി ലഭിച്ചിട്ടില്ലെന്നും ത്യാഗു പറയുന്നു. തമിഴ് നാഷനൽ ലിബറേഷൻ മൂവ്‌മെന്റിന്റെ ജനറൽ സെക്രട്ടറിയാണ് 65 കാരനായ ത്യാഗു.

എഴുപുതുകളിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ പ്രയോക്താവായി വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് ത്യാഗു ജയിലിൽ കഴിയുമ്പോഴാണ് താമരൈയും ത്യാഗുവും കത്തുകളിലൂടെ പ്രണയത്തിലാകുന്നത്. ഒരു തമിഴ് വാരികയിൽ ത്യാഗു എഴുതിയ ആത്മകഥ വായിച്ച് താമരൈ അദ്ദേഹത്തെ കത്തുകളിലൂടെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇവർ വിവാഹിതരായി. നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങൾക്ക് താമരൈ ഗാനങ്ങൾ എഴുതിയിട്ടുണ്ട്കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായാ, വാരണം ആയിരം, ഗജിനി, യെന്നൈ അറിന്താൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി താമരൈ ഗാനരചന നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP