Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; മീശപിരിച്ചുള്ള താരരാജാവിന്റെ ചിത്രങ്ങളുടെ സ്പെഷ്യൽ ഷോയ്ക്ക് ഇടിച്ചുകയറി ഫാൻസുകാർ; ആന്ധ്രയിൽ സാഗർ ഏലിയാസ് ജാക്കി പ്രദർശനത്തിനെത്തിച്ച് ജൂനിയർ എൻടിആർ അനുകൂലികൾ; ആഘോഷം സുഹൃത്തുക്കൾക്ക് ഒപ്പമാക്കി സൂപ്പർതാരം

ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; മീശപിരിച്ചുള്ള താരരാജാവിന്റെ ചിത്രങ്ങളുടെ സ്പെഷ്യൽ ഷോയ്ക്ക്  ഇടിച്ചുകയറി ഫാൻസുകാർ; ആന്ധ്രയിൽ സാഗർ ഏലിയാസ് ജാക്കി പ്രദർശനത്തിനെത്തിച്ച്  ജൂനിയർ എൻടിആർ അനുകൂലികൾ; ആഘോഷം സുഹൃത്തുക്കൾക്ക് ഒപ്പമാക്കി സൂപ്പർതാരം

ല്ലാ വർഷവും മുൻവർഷത്തേക്കാൾ കേമമായിട്ടാണ് പ്രീയതാരം മോഹൻലാലിന്റെ പിറന്നാൾ ആരാധകർ ആഘോഷിക്കാറ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. തങ്ങളുടെ ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കാനും ആശംസകൾ നേരാനും മത്സരിക്കുകയാണ് മലയാളികൾ. ഇതിൽ ആരാധകരും സിനിമാ പ്രവർത്തകരുമെല്ലാമുണ്ട്. അതേസമയം, തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. പ്രീയദർശൻ, എം.ജി.ശ്രീകുമാർ തുടങ്ങി മോഹൻലാലിന്റെ സൗഹൃദ വലയത്തിലെ ചുരുക്കം പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ:

ഓരോ പുതിയ ചിത്രങ്ങളേയും ആകാംക്ഷയോടെ സമീപിക്കാറുള്ള ആരാധകർ പിറന്നാൾ ദിനത്തിൽ പക്ഷേ മോഹൻലാലിന്റെ ഹിറ്റായ പഴയ ചിത്രങ്ങളുടെ സ്‌പെഷ്യൽ ഷോയ്ക്ക് ഇടിച്ചു കയറുകയാണ്. മീശപിരിച്ച് മലയാളികളെ ത്രസിപ്പിച്ച് സ്ഫടികവും നരസിംഹവും പതിവുപോലെ ഈ വർഷവും പ്രദർശിപ്പിച്ചു. ഇത്തവണ പുതുതായി റിറീലീസ് ചെയ്തത് അൻവർ റഷീദിന്റെ ഛോട്ടാമുംബൈയ് ആയിരിന്നു. ഇതിനൊപ്പം മോഹൻലാലിന്റെ അവിസ്മരണീയമായ ആക്ഷൻ പ്രകടനം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ പുലിമുരുകനും.

ആലപ്പുഴ റെയ്ബാൻ സിനിഹൗസ്, മൂവാറ്റുപുഴ ലത, പൊൻകുന്നം ഫോക്കസ്, മണ്ണാർക്കാട് തുടങ്ങി എട്ട് കേന്ദ്രങ്ങളിൽ സ്ഫടികത്തിന് മാത്രമായി ഇന്ന് പ്രദർശനമൊരുക്കിയിരുന്നു. ഞാറയ്ക്കൽ മജെസ്റ്റിക്, എടപ്പാൾ ഗോവിന്ദ, പെരുമ്പാവൂർ നരസിംഹം, ചങ്ങനാശ്ശേരി അപ്സര, ഇരിങ്ങാലക്കുട സിന്ധു തുടങ്ങിയ തീയേറ്ററുകളിലാണ് നരസിംഹം ഇറങ്ങിയത്. മാവേലിക്കര പ്രതിഭയിൽ പുലിമുരുകൻ വേട്ടയ്‌ക്കെത്തി. അടൂരിലെ തീയേറ്ററിൽ ഛോട്ടാമുംബൈയും പ്രദർശിപ്പിച്ചു.

കേരളത്തിൽ മാത്രമൊതുങ്ങിയില്ല ലാലിന്റെ പിറന്നാൾ ആഘോഷം. തെലുങ്ക് ആരാധകരും ആഘോഷത്തിൽ പങ്കാളികളായി. ജൂനിയർ എൻടിആർ ആരാധകരുടെ സഹകരണത്തോടെ അമൽ നീരദ് ചിത്രം സാഗർ ഏലിയാസ് ജാക്കി ആന്ധ്രയിൽ ലാൽ ആരാധകർ പ്രദർശനത്തിനെത്തിച്ചു. തെലുങ്കിലെ സൂപ്പർതാരങ്ങളെ പോലെ മോഹൻലാലിനും ഫാൻസ് ക്ലബ് ഉണ്ട്. കേരളത്തിന് പുറത്ത് ഒരു മലയാള നടന്റെ ചിത്രത്തിന് ഫാൻസ് ഷോ ഇതാദ്യമാണ്. ആ നേട്ടവും മോഹൻലാലിന് മാത്രം സ്വന്തം. പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യംപുലി സൂപ്പർ ഹിറ്റായിരുന്നു. ഇതോടെ മറ്റ് മോഹൻലാൽ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുകയാണ്.

1978ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ലാലേട്ടന്റെ വെള്ളിവെളിച്ചത്തിലേക്കുള്ള് വരവ്. ആദ്യ സിനിമ വെളിച്ചം കണ്ടില്ലെങ്കിലും, പിന്നീടുവന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാളിക്ക് സമ്മാനിച്ചത് ഒരു വിസ്മയമായിരുന്നു. വില്ലനിലൂടെ സ്‌ക്രീനിലെത്തി സൂപ്പർ നായകനിലേക്കുള്ള അവിസ്മരണീയ യാത്രയുടെ വിസ്മയം. ആ യാത്രയ്ക്കിടയിൽ മലയാളികളെ കരയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആക്ഷൻ രംഗങ്ങളിലൂടെ കോരത്തരിപ്പിച്ചും മോഹൻലാൽ നിറഞ്ഞു നിന്നു.

ലാൽ മാജിക്കിൽ ഹിറ്റായ ചിത്രങ്ങളുടെ പട്ടിക നിരത്തുക അസാധ്യമാണ്. അഭിനേതാവെന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ല ലാലിന്റെ സിനിമാ ജീവിതം.ഗായകനായും, നിർമ്മാതാവായുമൊക്കെ നിറഞ്ഞു നിൽക്കുന്നതാണ്. അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന സെലിബ്രിറ്റ് ക്രിക്ക്റ്റ് ലീഗിലെ ക്യാപ്ടൻ സ്ഥാനത്തും ലാലിനെ മലയാളികൾ കണ്ടു.

ഈ വർഷത്തെ പിറന്നാൾ ആഘോഷത്തിന് ദേശിയ പുരസ്‌കാരത്തിന്റെ മാറ്റ് കൂടിയുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 1000 കോടി ബജറ്റിലൊരുങ്ങുന്ന എംടിയുടെ രണ്ടാംമൂഴംത്തിലെ ഭീമനായുള്ള കാത്തിരിപ്പും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP