Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രമുഖ താരങ്ങൾ എല്ലാം വലിഞ്ഞപ്പോൾ മുഖം രക്ഷിച്ചത് മഞ്ജു വാര്യരും അനൂപ് മേനോനും കെപിഎസി ലളിതയും; സിനിമാ താരങ്ങളെ മുമ്പിൽ നിർത്തി കമലിനും എംടിക്കും പ്രതിരോധം ഒരുക്കാൻ ഫെഫ്ക നടത്തിയ ശ്രമത്തോട് യോജിക്കാതെ ഭൂരിപക്ഷം താരങ്ങളും

പ്രമുഖ താരങ്ങൾ എല്ലാം വലിഞ്ഞപ്പോൾ മുഖം രക്ഷിച്ചത് മഞ്ജു വാര്യരും അനൂപ് മേനോനും കെപിഎസി ലളിതയും; സിനിമാ താരങ്ങളെ മുമ്പിൽ നിർത്തി കമലിനും എംടിക്കും പ്രതിരോധം ഒരുക്കാൻ ഫെഫ്ക നടത്തിയ ശ്രമത്തോട് യോജിക്കാതെ ഭൂരിപക്ഷം താരങ്ങളും

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യം അവകാശമാണെന്നു പ്രഖ്യാപിച്ചു മലയാള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയിൽ സൂപ്പർ താരങ്ങളൊന്നും എത്തിയില്ല. പ്രത്യേകിച്ച് ഒരു വിഭാഗത്തെ എതിരാക്കാൻ ആർക്കും താൽപ്പര്യമില്ല. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ എം ടി. വാസുദേവൻ നായരും സംവിധായകൻ കമലും നടൻ മോഹൻലാലും വിമർശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു ഫെഫ്കയുടെ നേതൃത്വത്തിൽ മലയാള ചലച്ചിത്ര പ്രവർത്തകർ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. മോഹൻലാലിന്റെ പേരുണ്ടായിട്ടും ലാൽ പരിപാടിക്ക് എത്തിയില്ല.

ഇടത് പക്ഷ ആഭിമുഖ്യമുള്ളവർക്കൊപ്പം നടി മഞ്ജു വാര്യർ ചടങ്ങിനെത്തി. അഭിനയ രംഗത്ത് നിന്ന് അനൂപ് മേനോനും കെപിഎസി ലളിതയും മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജു വാരിയർ പ്രതിജ്ഞാ വാചകം ചൊല്ലി. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ജോഷി, ബാലചന്ദ്രൻ ചുള്ളിക്കാട്, ലാൽ, കെപിഎസി ലളിത, ജി.പി. വിജയകുമാർ, എസ്.എൻ. സ്വാമി, ജി.എസ്. വിജയൻ, ഷോബി തിലകൻ, കുക്കു പരമേശ്വരൻ, ബ്ലെസി, സിയാദ് കോക്കർ, അനൂപ് മേനോൻ, റിമ കല്ലിങ്കൽ, ഭാഗ്യലക്ഷ്മി, ഷാഫി, മെക്കാർട്ടിൻ, അമൽ നീരദ്, അൻവർ റഷീദ്, രഞ്ജിത് ശങ്കർ, സുഗീത്, ആർ. ഉണ്ണി, ജിബു ജേക്കബ്, ബോബൻ സാമുവൽ, മാർത്താണ്ഡൻ, എം.എ. നിഷാദ്, വിനോദ് വിജയൻ തുടങ്ങിയവരും പങ്കെടുത്തു.

ചലച്ചിത്ര മേഖലയിലുള്ളവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നു ഫെഫ്ക ജന.സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ ഭിന്നാഭിപ്രായങ്ങൾക്കിടയിലും മതനിരപേക്ഷതയോടെ നിലകൊള്ളുന്നവരാണു ചലച്ചിത്ര പ്രവർത്തകർ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ വേട്ടയാടുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ ഇടങ്ങൾ നിലനിർത്താൻ കലാകാരന്മാർക്കു കഴിയണമെന്നു ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ പറഞ്ഞു. ഒന്നിനെയും ആട്ടിപ്പായിക്കുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം.

വ്യത്യസ്ത ആശയങ്ങളെ എല്ലാക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണു നമ്മുടേത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി കലാകാരന്മാരെ ചട്ടുകമാക്കരുതെന്നു സംവിധായകൻ സിദ്ദീഖ് പറഞ്ഞു. തെറ്റു ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. കലാകാരൻ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലറിന്റെ ഭാഷ ആവർത്തിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്നു കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP