Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി; വിരൽ ചൂണ്ടൽ പ്രയോഗങ്ങൾ പലതാണ്'; മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ? അപ്പോൾ ശരിക്ക് വിവരമറിയും; മോഹൻലാലിനെതിരെ അലൻസിയർ നടത്തിയ 'കൈതോക്ക്' പ്രയോഗത്തിൽ അഭിപ്രായവുമായി ജോയ് മാത്യു

'ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി; വിരൽ ചൂണ്ടൽ പ്രയോഗങ്ങൾ പലതാണ്'; മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ? അപ്പോൾ ശരിക്ക് വിവരമറിയും; മോഹൻലാലിനെതിരെ അലൻസിയർ നടത്തിയ 'കൈതോക്ക്' പ്രയോഗത്തിൽ അഭിപ്രായവുമായി ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ നടൻ മോഹൻലാലിനെതിരെ 'കൈ തോക്ക്' ഷോയിൽ അലൻസിയറിനെതിരെ രൂക്ഷ വിമർശനവുമായി ജോയ് മാത്യു. സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ്. മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്‌കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പൽ ചോദിക്കുന്നു.

അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ. അപ്പോൾ ശരിക്ക് വിവരമറിയും അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ.

അല്ലാതെ സഹപ്രവർത്തകനെ പൊതുവേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം.ജി.ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിലൂടെ ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-

ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?

സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയർ.ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു.വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക്.അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ. വിരൽ പ്രയോഗങ്ങൾ പലതാണ്.

അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം.സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ?മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് ? (എന്നാൽ വിവരമറിയും )അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ ?(അപ്പോൾ ശരിക്ക് വിവരമറിയും )

അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം.ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം.ജി.ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP