Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാറുമറയ്ക്കാതെ പ്രതിഷേധിക്കാനെത്തിയ സുന്ദരിയെ വിളിച്ച് നിർത്തി ഫോട്ടോ എടുത്ത് അവസരം ചോദിച്ചെത്തിയ നടിയാക്കി മാറ്റി; പെൺകുട്ടി തെറി വിളിച്ചതോടെ ചുളുവിൽ പ്രശസ്തിക്ക് ശ്രമിച്ച രൂപേഷ് പോളിന് നാണക്കേട്

മാറുമറയ്ക്കാതെ പ്രതിഷേധിക്കാനെത്തിയ സുന്ദരിയെ വിളിച്ച് നിർത്തി ഫോട്ടോ എടുത്ത് അവസരം ചോദിച്ചെത്തിയ നടിയാക്കി മാറ്റി; പെൺകുട്ടി തെറി വിളിച്ചതോടെ ചുളുവിൽ പ്രശസ്തിക്ക് ശ്രമിച്ച രൂപേഷ് പോളിന് നാണക്കേട്

മറുനാടൻ മലയാളി ബ്യൂറോ

രൂപേഷ് പോൾ അങ്ങനെയാണ്. എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നില്ക്കാനുള്ള വഴികൾ തേടിക്കൊണ്ടെയിരിക്കും. ഷെറിൻ ചോപ്രയുടെ നഗ്ന ചിത്രങ്ങളും പിന്നീട് അവരുമായുള്ള തർക്കങ്ങളിലുമായിരുന്നു രൂപേഷ് കുറേനാൾ നിറഞ്ഞ് നിന്നത്. ഈയിടെ വിദേശ യാത്ര നടത്തുന്നതിനിടയിൽ കണ്ടെത്തിയ മാറു മറക്കാത്ത പ്രതിഷേധകാരിയോടൊപ്പം നിന്ന് പടം എടുത്ത് തന്നെ തേടിയെത്തിയ ആരാധികയാക്കിയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്... അത് പക്ഷേ ദേശീയ വാർത്ത ആയതോടെ സംഗതി കൈവിട്ടു..

ചിത്രം സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും വൈറലായതോടെ ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ ഇത് ശ്രദ്ധയിൽപെട്ട ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിശദീകരണവുമായി രംഗത്തുവന്നത്. പ്രിയപ്പെട്ട ഇന്ത്യക്കാരെ എന്ന് തുടങ്ങുന്ന പോസ്റ്റിൽ താൻ രൂപേഷ് പോളിന്റെ ഫാനല്ലെന്നും പടമെടുക്കുന്ന സമയത്ത് ഇയാൾ ആരാണെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്ന് വിശദീകരിക്കുന്നു.

തന്റെ സിനിമകളുടെ ആരാധകയാണ് അവരെന്നും സിനിമയിൽ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് അടുത്തെത്തി തന്റെ മുമ്പിൽ വച്ച് തുണിയുരിയുകയായിരുന്നുവെന്നാണ് രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. രൂപേഷിന്റെ ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.

അർധനഗ്‌നയാകാനുള്ള അവകാശത്തിനായി നടത്തിയ കാംപയിന്റെ ഭാഗമായിരുന്നു സംഭവമെന്നും. ആ സമയത്ത് എന്റെ അരികിലെത്തിയ ഇയാൾ മറ്റു പലരേയും പോലെ നമുക്ക് ഒരു ചിത്രമെടുക്കാം എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ചിത്രമെടുത്തതെന്നും അറോറ വ്യക്തമാക്കുന്നു. ഞാൻ ഒരു നടി പോലുമല്ല. ഒരു പ്രശസ്ത പോലുമില്ല. താൻ വെറുമൊരു കലാവിദ്യാർത്ഥിയാണെന്നും അവർ പറയുന്നു.

കാമസൂത്ര ത്രിഡി ചിത്രവുമായാണ് രൂപേഷ് പോൾ ഇത്തവണ കാനിലെത്തിയിരിക്കുന്നത്. രൂപേഷ് പോൾ കഥയും തിരക്കഥയും ഒരുക്കിയ കാമസൂത്ര ത്രിഡി ഓസ്‌കാർ അവാർഡിനായുള്ള കണ്ടൻഷൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു. മികച്ച സിനിമ, ഒറിജിനൽ സ്‌കോർ, ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉൾപ്പെടുത്തിയിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP